ചാത്തന്നൂർ: ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ മൂന്നുപേർ ആശുപത്രിയിലായി. മീനാട് ചിറ്റുത്തറ വീട്ടിൽ ലീലാമ്മ, ബിജി സുരേഷ്, സൂര്യ എന്നിവരെയാണ് ഛർദിയും കടുത്ത വയറുവേദനയുമായി നെടുങ്ങോലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാവിലെ ചാത്തന്നൂർ പൊതുചന്തയിൽ നിന്ന് വങ്കട മത്സ്യം വാങ്ങി കറി വെച്ച് കഴിച്ചതിനെ തുടർന്ന് ഛർദിയും വയറുവേദയുമായി ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗ്രാമപഞ്ചായത്ത് അംഗം ബീനരാജന്‍റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് അധികൃതർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മീൻകറിയുടെ സാമ്പ്ൾ പരിശോധനക്കയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.