കൊല്ലം: ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി ജില്ലയിലെ ലീഡ് ബാങ്കിന്‍റെ നേതൃത്വത്തിൽ . ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനിയേൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ബാങ്ക് ജനറൽ മാനേജർ സുധിർകുമാർ ഗുപ്ത, സോണൽ മാനേജർ എസ്. സെന്തിൽകുമാർ, ജില്ല വ്യവസായകേന്ദ്രം മാനേജർ ബിജുകുര്യൻ, കെ.എസ്.എസ്.ഐ.എ ജില്ല പ്രസിഡന്‍റ് കെ. രാജീവ്, കാനറ ബാങ്ക് റീജനൽ മാനേജർ ജെ. കൃഷ്ണകുമാർ, ലീഡ് ഡിസ്ട്രിക്ട് മാനേജർ ഡി.എസ്. ബിജുകുമാർ എന്നിവർ പങ്കെടുത്തു. മുദ്ര, വിദ്യാഭ്യാസം, വ്യവസായം, കാർഷികവായ്പ എന്നിവക്കുള്ള അനുമതിപത്രം നൽകി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നന്നായി പ്രവർത്തിക്കുന്ന കസ്റ്റമർ സർവിസ് പോയന്‍റുകൾക്ക് അവാർഡ് നൽകി. ജില്ലയിലെ ബാങ്കുകൾ 1434 അക്കൗണ്ടുകളിലായി 24 കോടിയിലധികം രൂപ വായ്പയായി ജനങ്ങളിലെത്തിച്ചു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച ഒമ്പത് സാമ്പത്തിക സാക്ഷരതാ ക്ലാസുകളിൽ 506 പേർ പങ്കെടുത്തു. കോൺഗ്രസ് പ്രതിഷേധം നാളെ കൊല്ലം: നയതന്ത്ര പാർസൽ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിന്‍റെ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച കലക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് പ്രസിഡന്‍റ് പി. രാജേന്ദ്രപ്രസാദ് അറിയിച്ചു. രാവിലെ 10ന് കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.