പുനലൂർ: സി.പി.ഐ പുനലൂർ മണ്ഡലം സമ്മേളനം വ്യാഴാഴ്ച മുതൽ 11 വരെ കരവാളൂരിൽ നടക്കും. വ്യാഴാഴ്ച വൈകീട്ട് നാലിന് കോയിപ്പുറം ഓഡിറ്റോറിയത്തിൽ പൊതുസമ്മേളനം സംസ്ഥാന കൗൺസിൽ അംഗം അജിത് കൊളാടി ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച രാവിലെ 10.30ന് പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. താലൂക്ക് യൂനിയൻ സമ്മേളനം പുനലൂർ: കേരള സാംബവ സഭ പുനലൂർ താലൂക്ക് യൂനിയൻ സമ്മേളനം സംസ്ഥാന പ്രസിഡന്‍റ് എ.സി. ബിനുകുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്‍റ് കേശവൻകുട്ടി കോട്ടേൽ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് മഠത്തിൽ, ഉണ്ണികുഞ്ഞു മത്തായി, സോമരാജൻ, സി.കെ. ശിവരാജൻ, പരമേശ്വരൻ, സെക്രട്ടറി ശെൽവരാജ്, പ്രഭാകരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കേശവൻകുട്ടി കോട്ടേൽ (പ്രസി.), പി.കെ. ശെൽവരാജ് (സെക്ര.), പരമേശ്വരൻ (ട്രഷ.). പുഴയോരത്ത് മാലിന്യം തള്ളുന്നത് കണ്ടെത്താൻ കാമറ സ്ഥാപിക്കണം -വികസന സമിതി പുനലൂർ: ചാലിയക്കര റോഡിന്‍റെ വശത്തുള്ള പുഴയോരത്ത് മാലിന്യം തള്ളുന്നത് കണ്ടുപിടിക്കാൻ പൊലീസ് പരിശോധന നടത്താനും വനംവകുപ്പ് കാമറ സ്ഥാപിക്കാനും താലൂക്ക് വികസന സമിതിയോഗം നിർദേശിച്ചു. പുനലൂർ ചൗക്ക റോഡിന്‍റെയും ഗവ. സ്കൂൾ വളപ്പിലും കാടുമൂടിയത് നീക്കം ചെയ്യാൻ നഗരസഭക്കും നിർദേശം നൽകി. സ്കൂൾ കുട്ടികൾ വരുന്നതും പോകുന്നതുമായ സമയത്ത് ടിപ്പറുകളുടെ ഗതാഗതം നിയന്ത്രിക്കാൻ ജോയന്‍റ് ആർ.ടി.ഒ അടിയന്തര നടപടി സ്വീകരിക്കണം. പാലരുവിയിലേക്ക് വിനോദ സഞ്ചാരികളെ എത്തിക്കുന്ന ബസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ ജോയന്‍റ് ആർ. ടി.ഒക്ക് നിർദേശം നൽകി. താലൂക്കിലെ അക്ഷയ, ജനസേവന കേന്ദ്രങ്ങൾ സേവനത്തിന് വ്യത്യസ്തമായ ചാർജ് ഇടാക്കുന്നെന്ന പരാതി പരിഹരിക്കാൻ ബന്ധപ്പെട്ട സ്ഥാപനനടത്തിപ്പുകാരുടെ യോഗം വിളിക്കുമെന്ന് തഹസിൽദാർ അറിയിച്ചു. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന കശാപ്പുശാലകളിലെ മാംസം ജനങ്ങൾക്ക് ആരോഗ്യ ഭീഷണി ഉണ്ടാക്കുന്നത് തടയാൻ വേണ്ട നടപടിക്കായി ആർ.ഡി.ഒ മുൻസിപ്പൽ അധികൃതർക്ക് നിർദേശം നൽകി. എബ്രഹാം മാത്യു അധ്യക്ഷതവഹിച്ചു. ആർ.ഡി.ഒ ബി. ശശികുമാർ, തഹസിൽദാർ കെ.എസ്. നസിയ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.