ചാത്തന്നൂർ: ചാത്തന്നൂരിൽ . കോയിപ്പാട് രണ്ടാലുംമുക്കിൽ പുരാതനമായ ഹനുമാൻസ്വാമി ക്ഷേത്രത്തിലാണ് കവർച്ച നടന്നത്. ക്ഷേത്രത്തിന് മുന്നിൽ നേർച്ചയായി ഭക്തൻ സമർപ്പിച്ച അര ലക്ഷത്തോളം രൂപ വിലയുള്ള ഓട്ടുവിളക്കും ക്ഷേത്രത്തിന്‍റെ അകത്തുമുറിയിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള നിലവിളക്കുകളും ഓട്ടുപാത്രങ്ങളും അപഹരിച്ചു. ചാത്തന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യൂത്ത് കോൺഗ്രസ് ദേശീയപാത ഉപരോധിച്ചു കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ച് കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ചിന്നക്കടയിൽ ദേശീയപാത ഉപരോധിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ ഉദ്ഘാടനം ചെയ്തു. അസംബ്ലി പ്രസിഡന്‍റ് പിണയ്ക്കൽ ഫൈസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കുരുവിള ജോസഫ്, ഷെഫീക്ക് കിളികൊല്ലൂർ, ഷാ സലിം, പി.കെ. അനിൽകുമാർ, ഉമേഷ് മയ്യനാട്, ഷമീർ വലിയവിള, ശരത് കടപ്പാക്കട, ബിനോയ് ഷാനൂർ, വിപിൻ വിക്രം, വിനീത് അയത്തിൽ, അൻഷാദ് പോളയത്തോട്, നഹാസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.