കൊല്ലം: ഇടവ ബഷീറിന് പ്രണാമം അർപ്പിച്ച് പ്രേംനസീർ സുഹൃദ്സമിതി 'ഓർമത്തിരമാലകൾ' എന്ന പേരിൽ അനുസ്മരണം നടത്തും. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് കല്ലുപാലം മർച്ചന്‍റ് അസോസിയേഷൻ ഹാളിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനംചെയ്യും. വൈകീട്ട് നാലുമുതൽ ഗാനസന്ധ്യയും നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷയും കൊല്ലം ചാപ്റ്റർ സെക്രട്ടറി കൊല്ലം സിറാജും അറിയിച്ചു. ഖാദിസിയ്യ മത ഭൗതിക സാംസ്കാരികസമ്മേളനം കൊല്ലം: ഖാദിസിയ്യ ഇസ്ലാമിക സാംസ്കാരിക സമന്വയ വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ 28ാം വാർഷികവും 10ാം സനദ് ദാന സമ്മേളനവും സെപ്റ്റംബർ ഒമ്പതു മുതൽ 11 വരെ നടത്തുമെന്ന് ഫസൽ കോയമ്മ ബുഖാരി കുറാ തങ്ങൾ പറഞ്ഞു. ഖാദിസിയ്യ പ്രസിഡന്‍റ് ഹൈദ്രൂസ് മുസ്ലിയാർ നേതൃത്വം നൽകി. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഖാദിസിയ്യ ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് കുഞ്ഞ് സഖാഫി അധ്യക്ഷതവഹിച്ചു. സമസ്ത സെക്രട്ടറി പേരോട് അബ്ദുൽ റഹുമാൻ സഖാഫി, സൈനുദ്ദീൻ സഅദി ബാഅലവി തങ്ങൾ, അബ്ദുൽ റഹുമാൻ ബാഫഖി തങ്ങൾ, ശാഹുൽ ഹമീദ് ബുഖാരി, കായംകുളം താഹാ മുസ്ലിയാർ, ഇസുദ്ദീൻ കാമിൽ സഖാഫി, മുഹമ്മദ് ഫാറൂഖ് നഈമി, നൂറുദ്ദീൻ മഹ്ളരി, മണപ്പള്ളി ഹംസാ സഖാഫി, നിസാമുദ്ദീൻ ഫാളിലി, അഹ്മദ് സഖാഫി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.