കൊല്ലം: ബി.എം.എസിന്റെ നേതൃത്വത്തിലുള്ള കേരള പ്രദേശ് ഹെഡ്ലോഡ് ആൻഡ് ജനറൽ മസ്ദൂർ ഫെഡറേഷന്റെ 12ാമത് സംസ്ഥാന സമ്മേളനത്തിന് ശനിയാഴ്ച തുടക്കമാകും. കൊല്ലം താമരക്കുളം റെഢ്യാർ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ എല്ലാ ജില്ലകളിൽനിന്നുമുള്ള പ്രതിനിധികൾ പങ്കെടുക്കുമെന്ന് ബി.എം.എസ് ജില്ല പ്രസിഡന്റ് എസ്. വാരിജാക്ഷൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബി.എം.എസ് ദക്ഷിണ ക്ഷേത്ര സഹ സംഘടന സെക്രട്ടറി എം.പി. രാജീവൻ ഉദ്ഘാടനം ചെയ്യും. ഫെഡറേഷൻ സംസ്ഥാന അധ്യക്ഷൻ കെ. മനോഷ് കുമാർ അധ്യക്ഷതവഹിക്കും. ഞായറാഴ്ച സമാപിക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി സെമിനാറുകൾ, ട്രേഡ് യൂനിയൻ സമ്മേളനങ്ങൾ, പ്രതിനിധി സമ്മേളനങ്ങൾ എന്നിവ നടക്കുമെന്ന് യൂനിയൻ ജനറൽ സെക്രട്ടറി പി. ജയപ്രകാശ് പറഞ്ഞു. യൂനിയൻ പ്രസിഡന്റ് എസ്. സുന്ദരൻ, ബി.എം.എസ് ജില്ല ഉപാധ്യക്ഷൻ ബി. ശശിധരൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.