സിദ്ധനർ സർവിസ് സൊസൈറ്റിയിൽ വിലക്ക്​ മറികടന്ന്​ തെരഞ്ഞെടുപ്പിന്​ ശ്രമമെന്ന്

കൊല്ലം: സിദ്ധനർ സർവിസ്​ സൊസൈറ്റിയിൽ ഭരണസമിതി തെരഞ്ഞെടുപ്പ്​ നടത്തുന്നതിനെ താൽക്കാലികമായി തടഞ്ഞ്​ ഹൈകോടതിയുടെ ഉത്തരവ്​ വന്നിട്ടും തെരഞ്ഞെടുപ്പ്​ നടത്താൻ ശ്രമമെന്ന്​ ആരോപണം. ശാഖാ ഭാരവാഹി മാത്രമായ ഒരാളു​ടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ്​ കാര്യങ്ങൾ തീരുമാനിക്കാൻ ഞായറാഴ്ച കൊട്ടാരക്കരയിൽ യോഗം വിളിച്ചുചേർത്തിരിക്കുകയാണെന്ന്​ സംരക്ഷണ സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഓരോ താലൂക്ക്​ യൂനിയനും 10000 രൂപ വീതം അടക്കണമെന്ന്​ ഈ വ്യക്തി ആവശ്യപ്പെട്ടിരിക്കുന്നത്​​ കോടതി അലക്ഷ്യവും പണം പിരിക്കാനുള്ള ഗൂഢതന്ത്രവുമാണെന്നും അംഗങ്ങൾ ആരും യോഗത്തിൽ പ​ങ്കെടുക്കരുതെന്നും​ സമിതി ചെയർമാൻ ഇ. മനോഹരൻ, കൺവീനർ കെ. ശശി, സൊസൈറ്റി മുൻ ജനറൽ സെക്രട്ടറി പാത്തല രാഘവൻ, പുഷ്പലാൽ കൊട്ടിയം, എസ്​. ബാബു എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.