നീലേശ്വരത്തിനെ നടുക്കി നാലംഗ കുടുംബത്തിൻെറ മരണം കൊട്ടാരക്കര: നീലേശ്വരത്ത് വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ ഗൃഹനാഥനും ഭാര്യയും രണ്ടു മക്കളും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നാട് മുഴുവൻ ഞെട്ടലിലാണ്. ഞായറാഴ്ച രാത്രി രാജേന്ദ്രൻ ഭാര്യ അനിത, മക്കളായ ആദിത്യ രാജ്, അമൃതാ രാജ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചതായാണ് പൊലീസിൻെറ പ്രാഥമിക നിഗമനം. ആദിത്യ രാജ് എന്ന ആദി നാട്ടുകാർക്ക് എന്താവശ്യത്തിനും ഓടിയെത്തുന്ന പ്രിയപ്പെട്ടവനാണ്. സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കിടയിലും എന്ത് സഹായത്തിനുമെത്തുമായിരുന്നു. ഞായറാഴ്ച രാത്രി സ്വകാര്യ സ്ഥാപനത്തിലെ ജോലി കഴിഞ്ഞ് ആദി മരണത്തിലേക്കാണ് പോയതെന്ന് സുഹൃത്തുക്കൾക്ക് ഇനിയും വിശ്വസിക്കാനാകുന്നില്ല. ആദിയോടൊപ്പം മാതാവും സഹോദരിയും പിതാവിൻെറ വെട്ടുകത്തിക്കിരയായാണ് മരിച്ചതെന്ന പൊലീസ് നിഗമനം നാടിനെ നൊമ്പരപ്പെടുത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.