'സ്‌കൂള്‍ പാചക തൊഴിലാളികളെ ജീവനക്കാരായി അംഗീകരിക്കണം'

ചിത്രം- കൊല്ലം: പാചക തൊഴിലാളികളെ സ്‌കൂള്‍ ജീവനക്കാരായി അംഗീകരിക്കുകയും സേവന-വേതന വ്യവസ്ഥകള്‍ കാലാനുസൃതമായി പുനഃക്രമീകരിക്കുകയും വേണമെന്ന്​ ഡി.സി.സി പ്രസിഡൻറ്​ പി. രാജേന്ദ്രപ്രസാദ്. സ്‌കൂള്‍ പാചക തൊഴിലാളി കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) മേഖലാ കണ്‍വെന്‍ഷന്‍ കോണ്‍ഗ്രസ് ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘടന സംസ്ഥാന ജനറല്‍ സെക്രട്ടറി എ. ഹബീബ്‌സേട്ട് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറിമാരായ അഡ്വ. പി. ജര്‍മിയാസ്, സൂരജ് രവി, ഡി.സി.സി വൈസ് പ്രസിഡൻറ്​ വിപിനചന്ദ്രന്‍, കെ.ബി. ഷഹാല്‍, എ.എസ്. നോള്‍ഡ്, കലയ്‌ക്കോട് അജയകുമാര്‍, ടി.എം. ഇക്ബാല്‍, മോളി ജസ്​റ്റിന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.