പുനലൂർ: ശബരിമല തീർഥാടകർക്ക് പുനലൂരിൽ സൗകര്യങ്ങൾ ഒരുക്കും. ഇതിനുള്ള മുന്നൊരുക്കങ്ങൾ നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാൻ നഗരസഭയുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് അധികൃതരുടെ അവലോകന യോഗം നടന്നു. താലൂക്ക് ആശുപത്രിയിൽ 24 മണിക്കൂർ രണ്ട് ഡോക്ടർന്മാരുടെ സേവനവും ഹെൽപ് െഡസ്ക് സൗകര്യവും ലഭ്യമാക്കും. തീർഥാടകർക്കായി ടി.ബി ജങ്ഷനിൽ ആംബുലൻസ് സൗകര്യം ഒരുക്കും. വിവിധ ഭാഷയിലുള്ള അറിയിപ്പ് ബോർഡുകൾ ആശുപത്രിയിൽ സ്ഥാപിക്കും. ടി.ബി ജങ്ഷനിൽ നഗരസഭയുടെ ആഭിമുഖ്യത്തിൽ താൽക്കാലിക ഷെഡ് ഒരുക്കും. സാമൂഹിക സേവന രംഗത്തുള്ളവരെ ഉൾപ്പെടുത്തി തീർഥാടകർക്ക് ആവശ്യമായ മറ്റ് സൗകര്യങ്ങൾ ഒരുക്കും. സ്നാനഘട്ടത്തിൽ അയ്യപ്പഭക്തർക്കാവശ്യമായ ടോയിലെറ്റ് സൗകര്യം ഒരുക്കി. സ്നാനഘട്ടത്തിൽ കുളിക്കുന്നതിനാവശ്യമായ സുരക്ഷാവേലി ഡി.റ്റി.പി.സിയുടെ സഹായത്തോടെ സ്ഥാപിക്കും. കുടുംബശ്രീയുടെ സഹായത്തോടെ ലഘുഭക്ഷണശാല, ചുക്കുവെള്ളം എന്നിവ ഒരുക്കും. പൊലീസ് എയ്ഡ് പോസ്റ്റ് ടി.ബി ജങ്ഷനിൽ സ്ഥാപിക്കും. ടൗണിൽ ഗതാഗത പരിഷ്കരണം നടപ്പാക്കും. കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഹെൽപ് െഡസ്ക് ആരംഭിക്കും. െറയിൽവേ സ്റ്റേഷനിൽ നിന്നും പമ്പക്ക് ബസ് സർവിസ് തുടങ്ങും. തീർഥാടകരുടെ എണ്ണം കുറവാണെങ്കിൽ പത്തനംതിട്ട ഡിപ്പോയിൽ എത്തിക്കുന്നതിനുള്ള സൗകര്യം ഒരുക്കും. ഭക്ഷണശാലകളിൽ വിലവിവരപ്പട്ടിക സ്ഥാപിക്കാൻ നിർദേശം നൽകി. രണ്ട് ഡോസ് വാക്സിൻ എടുത്ത ജീവനക്കാർ മാത്രമേ കച്ചവട സ്ഥാപനങ്ങളിൽ പാടുള്ളൂ. അളവുതൂക്കം, ഗുണനിലവാരം എന്നിവ ഉറപ്പാക്കാൻ റവന്യൂ, താലൂക്ക് സപ്ലൈ ഓഫിസ്, ലീഗൽ മെട്രോളജി, നഗരസഭ ഹെൽത്ത് വിഭാഗം സംയുക്ത സ്ക്വാഡ് നിരന്തര പരിശോധന നടത്തും. യോഗത്തിൽ ചെയർപേഴ്സൺ നിമ്മി ഏബ്രഹാം അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ വി.പി. ഉണ്ണികൃഷ്ണൻ, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാന്മാരായ ഡി. ദിനേശൻ, പി.എ. അനാസ്, വസന്താ രഞ്ചൻ, പുഷ്പലത, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആർ. ഷാഹിർഷ, തഹസിൽദാർ കെ.എസ്. നസിയ, ഡിവൈ.എസ്.പി ബി. വിനോദ്, നഗരസഭ സെക്രട്ടറി നൗഷാദ്, എ.ടി.ഒ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.