ബസ്​ ഡ്രൈവർക്ക്​ മർദനം; ബി.​െജ.പി കൗൺസിലറുടെ പിതാവ്​ കസ്​റ്റഡിയിൽ

കൊല്ലം: സ്​കൂട്ടറിൽ യാത്ര ചെയ്യവേ വെള്ളം തെറിച്ചുവീണതി​ൻെറ പേരിൽ കെ.എസ്‌.ആർ.ടി.സി ബസ്‌ തടഞ്ഞുനിർത്തി ഡ്രൈവറെ ആക്രമിച്ചു. സംഭവത്തിൽ കോർപറേഷൻ കടപ്പാക്കട ഡിവിഷനിലെ ബി.ജെ.പി കൗൺസിലർ കൃപ വിനോദി​ൻെറ പിതാവ്​ വിനോദിനെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. ഹെൽമറ്റ്‌ കൊണ്ടുള്ള അടിയിൽ കൈക്ക്‌ ഗുരുതര പരിക്കേറ്റ കുളത്തൂപ്പുഴ ഡിപ്പോയിലെ ഡ്രൈവർ സുദർശന(46)നെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്​ച രാവിലെ 9.55ന്‌ ചെമ്മാൻമുക്കിലാണ്‌ സംഭവം. കൊല്ലത്തുനിന്ന്​ കുളത്തൂപ്പുഴക്ക്​ പോയ വേണാട്‌ ലിമിറ്റഡ്‌ സ്​റ്റോപ് ബസ്‌ ചെമ്മാൻമുക്ക്‌-അയത്തിൽ റോഡിലെ കുഴിയിൽ വീണപ്പോഴാണ്​ സമീപത്തുകൂടി സ്‌കൂട്ടറിൽ പോകുകയായിരുന്ന വിനോദി​ൻെറ ദേഹത്ത്‌ വെള്ളം തെറിച്ചത്​. പ്രകോപിതനായ വിനോദ്‌ ബസ്‌ തടഞ്ഞുനിർത്തി ഹെൽമറ്റ്‌ ഊരി ഡ്രൈവറെ അടിക്കുകയായിരുന്നു. ആക്രമണത്തിൽ​ ബസിലെ യാത്രക്കാരും നാട്ടുകാരും പ്രതിഷേധിച്ചു. സംഭവത്തിൽ വിവിധ യൂനിറ്റിലെ കെ.എസ്‌.ആർ.ടി.സി ജീവനക്കാർ പ്രതിഷേധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.