കൊല്ലം: തേവലക്കര ഗ്രാമപഞ്ചായത്തിലെ നടുവിലക്കര, ചിതറ ഗ്രാമപഞ്ചായത്തിലെ സത്യമംഗലം മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ല െതരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ ഉത്തരവിട്ടു. സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ക്ക് ധനസഹായം കൊല്ലം: സാങ്കേതിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍ക്ക് സ്റ്റാർട്ടപ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ജില്ല പഞ്ചായത്തിൻെറ ധനസഹായം. വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി യൂത്ത് ടെക് സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ക്ക് നിക്ഷേപ സഹായമെന്ന നൂതന പദ്ധതിയിലൂടെയാണ് തുക അനുവദിക്കുക. ഐ.ടി.ഐ, പോളിടെക്‌നിക്, എന്‍ജിനീയറിങ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ 18നും 40നും ഇടയില്‍ പ്രായമുള്ള യുവസംരംഭകര്‍ ഉള്‍പ്പെട്ട പാര്‍ട്ണര്‍ഷിപ്/കമ്പനി/എല്‍.എല്‍.പി ആരംഭിക്കുന്ന ഉല്‍പാദന-സേവന സംരംഭത്തിന് പദ്ധതി തുകയുടെ 75 ശതമാനം പരമാവധി മൂന്നുലക്ഷം രൂപവരെയാണ് സബ്‌സിഡി. മൂന്ന് സംരംഭങ്ങള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കിയിട്ടുണ്ട്. സാങ്കേതികവിദ്യകളും നവീന ആശയങ്ങളും അടിസ്ഥാനമാക്കിയ പദ്ധതികള്‍ക്ക് മുന്‍ഗണന ലഭിക്കും. പദ്ധതിരേഖ, ഐഡൻറിറ്റി, യോഗ്യത തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് മുഖേനയോ ജില്ല പഞ്ചായത്തിലും ജില്ല വ്യവസായകേന്ദ്രത്തിലും നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9446108519.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.