ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഏത് മാസവും പുതുക്കാം​

കൊല്ലം: ഇ.പി.എഫ് പെന്‍ഷന്‍കാര്‍ക്ക് വര്‍ഷത്തില്‍ ഏതുമാസവും ലൈഫ് സര്‍ട്ടിഫിക്കറ്റ് (ജീവന്‍ പ്രമാണ്‍) പുതുക്കാം. ഒരുതവണ സമര്‍പ്പിച്ച തീയതിമുതല്‍ ഒരു വര്‍ഷത്തേക്ക് സാധുത ഉണ്ടായിരിക്കുമെന്ന് അസി.പി.എഫ് കമീഷണര്‍ അറിയിച്ചു. സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചവര്‍ അടുത്ത ഒരു വര്‍ഷത്തേക്ക് സമര്‍പ്പിക്കേണ്ടതില്ല. പെന്‍ഷന്‍ വിതരണം ചെയ്യുന്ന ബാങ്കുകള്‍, പൊതുജന സേവനകേന്ദ്രങ്ങള്‍, അക്ഷയകേന്ദ്രം, പോസ്​റ്റ്​ ഓഫിസ് എന്നിവ വഴി ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് പുതുക്കി അപ്‌ഡേറ്റ് ചെയ്യാം. ഫോണ്‍: 0474 2767645, 0474 2751872. തൊഴില്‍മേള ഡിസംബര്‍ 19ന് കൊല്ലം: അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് കേരള നോളജ് ഇക്കണോമി മിഷന്‍ മുഖേന കെ ഡിസ്‌ക് തൊഴില്‍മേള സംഘടിപ്പിക്കും. 20 ലക്ഷം ഉദ്യോഗാർഥികളെ ലക്ഷ്യമാക്കി നടത്തുന്ന പദ്ധതിയുടെ പ്രാഥമിക ഘട്ടത്തില്‍ 10,000 പേര്‍ക്കാണ് ജോലിക്ക് അവസരമൊരുക്കുന്നത്. ജില്ലതല തൊഴില്‍മേള ഡിസംബര്‍ 19ന് ചവറ ഇന്ത്യന്‍ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്​ഷന്‍ കോളജില്‍ നടക്കും. ജില്ലതല എക്‌സിക്യൂട്ടിവ് സമിതി രൂപവത്​കരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സാം കെ. ഡാനിയല്‍ ചെയര്‍മാനായ എക്‌സിക്യൂട്ടിവ് സമിതിയില്‍ ജില്ല വികസന കമീഷണര്‍ ആസിഫ് കെ. യൂസഫ് ജനറല്‍ കണ്‍വീനറാണ്. മേയര്‍ പ്രസന്ന ഏണസ്​റ്റ്​, ജില്ല പഞ്ചായത്ത് പ്രസിഡൻറ് സാം കെ. ഡാനിയല്‍, വൈസ് പ്രസിഡൻറ് സുമലാല്‍, ജില്ല വികസനസമിതി കമീഷണര്‍ ആസിഫ് കെ. യൂസഫ്, നോളജ് മിഷന്‍ പ്രോജക്ട് മാനേജ്‌മൻെറ്​ യൂനിറ്റ് ഹെഡ് സലീം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.