പുനലൂർ: പരിശോധനയുടെ പേരിൽ കള്ളക്കഥകൾ പ്രചരിപ്പിച്ച് ഹോട്ടലുകളെ തകർക്കാൻ ശ്രമിക്കുന്ന നഗരസഭ ആരോഗ്യ വിഭാഗം അധികൃതരുടെ നടപടിയിൽ പ്രതിഷേധവുമായി വ്യാപാരികൾ രംഗത്ത്. ചില ഹോട്ടലുകൾ മാത്രം തിരഞ്ഞുപിടിച്ച് കഴിഞ്ഞ ദിവസം രാവിലെ അധികൃതർ നടത്തിയ പരിശോധനയിൽ ദുരൂഹതയുെണ്ടന്ന് വ്യാപാരികൾ പറഞ്ഞു. ചിലരുടെ സമ്മർദത്തിന് വഴങ്ങിയാണ് അധികൃതരുടെ നടപടിയെന്ന് വ്യാപാരികൾ ആരോപിച്ചു. നിയമപരമായി പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ മേൽ ഉദ്യോഗസ്ഥരുടെ അനുവാദവും മറ്റ് നടപടികളും പാലിക്കാതെയാണ് രാവിലെ പരിശോധന നടത്തിയത്. രാവിലെ ഒമ്പതിന് ശേഷം തുറക്കുന്ന ഹോട്ടലുകളിൽ തലേന്ന് രാത്രിയിൽ വൃത്തിയാക്കാൻ വെച്ചിരുന്ന പാത്രങ്ങളിലിരുന്ന അവശിഷ്ടങ്ങളാണ് പിടികൂടിയത്. പിടിച്ചെടുത്ത സാധനങ്ങൾ വിൽപനക്കുള്ളതെല്ലന്ന് കച്ചവടക്കാർ പറഞ്ഞു. അധികൃതരുടെ പ്രതികാര നടപടിക്കെതിരെ ശക്തമായ പ്രതിഷേധണമുണ്ടാകുമെന്നും വ്യാപാരി വ്യവസായി എകോപന സമിതി മേഖല, കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ അറിയിച്ചു. സ്നേഹ സദസ്സ്: സ്വാഗത സംഘം രൂപവത്കരിച്ചു പുനലൂർ: ഇസ്ലാം ആശയ സംവാദത്തിൻെറ സൗഹൃദ നാളുകൾ എന്ന പേരിൽ നടത്തുന്ന കാമ്പയിൻെറ ഭാഗമായി ജമാഅത്തെ ഇസ്ലാമി പത്തനാപുരം ഏരിയ പുനലൂരിൽ സംഘടിപ്പിക്കുന്ന സ്നേഹ സദസ്സിൻെറ സ്വാഗത സംഘം രൂപവത്കരിച്ചു. പുനലൂർ സ്വയംവര ഹാളിൽ ഡിസംബർ അഞ്ചിന് വൈകീട്ട് നാലിനാണ് പരിപാടി. സോളിഡാരിറ്റി മൂവ്മൻെറ് സംസ്ഥാന പ്രസിഡൻറ് നഹാസ് മാള പങ്കെടുക്കും. ഏരിയ പ്രസിഡൻറ് പി.എച്ച്. ഷാഹുൽ ഹമീദിൻെറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്വാഗത സംഘം കൺവീനറായി ഇസ്മായിൽ ഖനിയെയും വിവിധ വകുപ്പുകളിലേക്ക് പി.എച്ച്. മുഹമ്മദ്, മുഹമ്മദ്ഹാരിസ്, അഷ്റഫ്, മുഹമ്മദ് ഇക്ബാൽ, ഷാജി, അബ്ദുൽ റഹ്മാൻ സൈനുദീൻ എന്നിവരെയും തെരഞ്ഞെടുത്തു. യോഗത്തിൽ ഏരിയ പ്രസിഡൻറ് പി.എച്ച്. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഹാരീസ്, ഏരിയ സെക്രട്ടറി അബൂബക്കർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.