കൊല്ലം: 26,27,28 തീയതികളില്‍ കാങ്കത്ത്മുക്ക് സണ്‍ബേ ഓഡിറ്റോറിയത്തില്‍ 27 ന് രാവിലെ 10ന് മന്ത്രി എം.വി. ഗോവിന്ദന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ ആറ് േലാക്കല്‍ കമ്മിറ്റികളില്‍ നിന്നായി 142 പ്രതിനിധികള്‍ പങ്കെടുക്കും. 26ന് വൈകീട്ട് കൊടിമര പതാകജാഥകള്‍, 27ന് പ്രതിനിധി സമ്മേളനം എന്നിവ നടക്കും. സമ്മേളനത്തില്‍ ജില്ല സെക്രട്ടറി എസ്. സുദേവന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. വരദരാജന്‍, എം.എച്ച്. ഷാരിയര്‍, ജില്ല സെക്രേട്ടറിയറ്റംഗം എക്‌സ് ഏണസ്റ്റ്, ജില്ല കമ്മിറ്റി അംഗങ്ങളായ പ്രസന്ന ഏണസ്റ്റ്, ആര്‍.എസ്. ബാബു എന്നിവര്‍ പങ്കെടുക്കും. സമ്മേളന ഒരുക്കം പൂര്‍ത്തിയായതായി സി.പി.എം കൊല്ലം ഏരിയ സെക്രട്ടറി എ.എം. ഇക്ബാലും സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ.ഇ. ഷാനവാസ്ഖാന്‍, സെക്രട്ടറി എ.എം. മുസ്തഫ എന്നിവര്‍ അറിയിച്ചു. സംയുക്തയോഗം കൊല്ലം: പെട്രോള്‍-ഡീസല്‍ വിലവർധന പിന്‍വലിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് എന്‍.സി.പി സംസ്ഥാന ഭാരവാഹികളുടെയും സംസ്ഥാന നിര്‍വാഹകസമിതി അംഗങ്ങളുടെയും സംയുക്തയോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് കെ. ധര്‍മരാജന്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി ആര്‍.കെ. ശശിധരന്‍പിള്ള, ചാത്തന്നൂര്‍ കുഞ്ഞുകൃഷ്ണപിള്ള, താമരക്കുളം സലിം, പ്രതാപൻ കുണ്ടറ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. വൈദ്യുതി മുടങ്ങും കൊല്ലം: കടപ്പാക്കട ഇലക്ട്രിക് സെക്ഷനിൽ കടപ്പാക്കട ജങ്ഷൻ, സ്പോർട്സ് ക്ലബ്, ടി.കെ.ഡി.എം, സെവൻത് ഡേ എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറുവരെ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.