(ചിത്രം) ശാസ്താംകോട്ട: കാരാളിമുക്ക് - ശാസ്താംകോട്ട റോഡിലെ റെയിൽവേ മേൽപാലത്തിന് സമീപം കാട് മൂടി കിടക്കുന്നത് അപകട ഭീഷണിയാകുന്നു. കാടുമൂലം കാരാളിമുക്കിൽനിന്ന് ശാസ്താംകോട്ട ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ എതിർദിശയിൽനിന്ന് കാണാൻ കഴിയുന്നില്ല. കൂടാതെ തൊട്ടടുത്ത് തന്നെയുള്ള ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷൻ റോഡിൽനിന്ന് വരുന്ന വാഹനങ്ങളിലെ യാത്രക്കാർക്കും പ്രധാന പാതയിലൂടെ വരുന്ന വാഹനങ്ങൾ കാണാൻ കഴിയില്ല. റെയിൽവേ സ്‌റ്റേഷൻ റോഡ് കാരാളിമുക്ക് പ്രധാന പാതയിൽ അവസാനിക്കുന്ന ഭാഗത്ത് കുത്തനെയുള്ള കയറ്റമാണ്. ഇത് കയറി റോഡിൽ എത്തുമ്പോഴാണ് കാരാളിമുക്ക് ഭാഗത്തുനിന്ന് വാഹനങ്ങൾ വരുന്നത് കാണാൻ കഴിയാതെ അപകടമുണ്ടാകുന്നത്. ഇരുചക്രവാഹനയാത്രക്കാരാണ് പ്രധാനമായും ഇത്തരത്തിൽ അപകടത്തിൽപെടുന്നത്. ട്രെയിനുകൾക്ക് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ച് തുടങ്ങിയതോടെ നിരവധി യാത്രക്കാരാണ് റെയിൽവേ സ്‌റ്റേഷൻ റോഡിലൂടെ യാത്ര ചെയ്ത് കൊണ്ടിരിക്കുന്നത്. രാത്രി കാലങ്ങളിലാണ് ഏറെ അപകട ഭീഷണി. കോവിൽത്തോട്ടം ദേവാലയത്തിൽ പാദുകാവൽ തിരുനാളിന് കൊടിയേറി (ചിത്രം) ചവറ: കോവിൽത്തോട്ടം സൻെറ് ആൻഡ്രൂസ് ദേവാലയത്തിൽ വിശുദ്ധ അന്ത്രയോസിൻെറ പാദുകാവൽ തിരുനാളിന് കൊടിയേറി. ഡിസംബർ അഞ്ചിന് സമാപിക്കും. കൊടിയേറ്റ് കർമം ഇടവക വികാരി ഫാ. ജി. മിൽട്ടൻ നിർവഹിച്ചു. തിരുനാൾ സമാരംഭ ദിവ്യബലിക്ക് ഫാ. ജോസഫ് ജോൺ മുഖ്യകാർമികത്വം വഹിച്ചു. ഫാ. ലെനിൻ ലിയോൺ വചന പ്രഘോഷണം നിർവഹിച്ചു. 28 ന് രാവിലെ 5.30നും ഏഴിനും ദിവ്യബലി. മറ്റ് ദിവസങ്ങളിൽ ദിവസവും രാവിലെ 6.30ന് ദിവ്യബലി, വൈകുന്നേരം 4.30 മുതൽ ജപമാല, ലിറ്റനി, ദിവ്യബലി, ദിവ്യകാരുണ്യ ആശീർവാദം. ഡിസംബർ അഞ്ചിന് രാവിലെ ഒമ്പതിന് പാദുകാവൽ തിരുനാൾ മഹോത്സവ ദിവ്യബലിക്ക് മോൺ. വിൻസെന്റ് മച്ചാഡോ മുഖ്യകാർമികത്വം വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.