എം.എൽ.എയുടെ സ്മാർട്ട് കെ പദ്ധതി

കരുനാഗപ്പള്ളി മണ്ഡലത്തിലെ 600 കുട്ടികൾക്ക്​ സിവിൽ സർവിസ്​ പരിശീലനം കരുനാഗപ്പള്ളി: ഒരു മണ്ഡലത്തിൽ നിന്ന്​ ​െതരഞ്ഞെടുക്കപ്പെട്ട അറുന്നൂറോളം കുട്ടികൾക്ക് സിവിൽ സർവിസി​ൻെറ അടിസ്ഥാന വിവരങ്ങളും പരിശീലനങ്ങളും നൽകുന്നതിനായി സി.ആർ. മഹേഷ്​ എം.എൽ.എയുടെ പ്രത്യേക പദ്ധതിപ്രകാരമുള്ള സ്മാർട്ട് കെ പ്രോജക്ട്​ ശനിയാഴ്​ച 12.30ന് കെ.സി. വേണുഗോപാൽ എം.പി ഉദ്​ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു അധ്യക്ഷത വഹിക്കും. ലേൺ സ്ട്രാക്ക് സി.ഇ.ഒ ഡോ. അർജുൻ മുഖ്യപ്രഭാഷണം നടത്തും. താൽപര്യവും പഠന മികവും പരിശോധിച്ച് സ്കൂളുകളിൽ നിന്ന്​ ലഭിച്ച പട്ടികയിലെ വിദ്യാർഥികളെയാണ് പങ്കെടുപ്പിക്കുന്നത്. ഓൺലൈനായും ഓഫ് ലൈനായും പദ്ധതികൾ വിഭാവനം ചെയ്യുന്നുണ്ട്. ഡിഗ്രി കുട്ടികളുടെ ഒരു പുതിയ ബാച്ച് കൂടി ആരംഭിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. അവർക്ക്​ അഞ്ചുവർഷത്തിനുള്ളിൽ തന്നെ സിവിൽ സർവിസ് പരീക്ഷക്ക്​ പങ്കെടുക്കാനാവുമെന്ന് എം.എൽ.എ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.