(ചിത്രം) ചവറ: യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ ഒളിവിലായിരുന്ന മൂന്ന് പേരെ പൊലീസ് പിടികൂടി. തേവലക്കര മുള്ളിക്കാല തണ്ടളത്ത് തറയിൽ അഥിലേഷ് ഗോപൻ (23), തേവലക്കര പാലയ്ക്കൽ പെരുവിള കിഴക്കതിൽ പ്രിജിത്ത് (32), പന്മന പോരൂക്കര കടവിൽ പുത്തൻ വീട്ടിൽ നിഷാദ് (32) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി തേവലക്കര ചേനങ്കരമുക്കിന് കിഴക്ക് റോഡിൽ െവച്ച് മോട്ടോർ സൈക്കിളിൽ വന്ന അരിനല്ലൂർ സ്വദേശികളായ ജോയി, സനൂപ് എന്നീ യുവാക്കളെ തടഞ്ഞ് നിർത്തി ആക്രമിക്കുകയായിരുന്നു. ഗൂർഖാ കത്തി ഉപയോഗിച്ച് ജോയിയെ തലക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയും തടയാൻ ശ്രമിച്ച സനൂപിൻെറ വലത് കൈ വെട്ടി മുറിപ്പെടുത്തി അസ്ഥിക്ക് ഒടിവ് ഉണ്ടാക്കുകയും ചെയ്തു. പ്രതികളും ജോയിയും തമ്മിൽ തേവലക്കര അരീക്കാവ് അമ്പലത്തിലെ ഉത്സവത്തോടനുബന്ധിച്ച് മുമ്പ് വഴക്കുണ്ടാക്കുകയും കൊലപാതക ശ്രമത്തിന് കേസുകൾ നടന്നുവരുകയുമാണ്. ഈ സംഭവത്തിന് ശേഷം ഇരുവിഭാഗവും പരസ്പരം ശത്രുതയിൽ കഴിഞ്ഞ് വരുകയായിരുന്നു. കരുനാഗപ്പള്ളി എ.സി.പി ഷൈനു തോമസിൻെറ നേതൃത്വത്തിൽ തെക്കുംഭാഗം ഇൻസ്പെക്ടർ ദിനേഷ് കുമാർ, എസ്.ഐ സുജാതൻപിള്ള, ചവറ എസ്.ഐ സുകേശ്, കരുനാഗപ്പള്ളി എ.എസ്.ഐ ഷാജിമോൻ, എ.എസ്.ഐ മാരായ ക്രിസ്റ്റി, ഹരികൃഷ്ണൻ, ജയചന്ദ്രൻപിള്ള, സി.പി.ഒ മാരായ സെബിൻ, രതീഷ്, രിപു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.