കൊല്ലം: കേരള പൊലീസിൻെറ ചരിത്രത്തിൽ ആദ്യമായി സംസ്ഥാന . ടീം കിറ്റ് വിതരണം കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ നടന്നു. ബംഗളൂരുവിൽ അടുത്തമാസം ഒന്നിന് ആരംഭിക്കുന്ന ദേശീയ പൊലീസ് ചാമ്പ്യൻഷിപ്പിൽ ടീം പങ്കെടുക്കും. ചാമ്പ്യൻഷിപ്പിന് ശേഷം കൂടുതൽ യുവ ഹോക്കി കളിക്കാരെ ഉൾപ്പെടുത്തി ഇന്ത്യയിലെ ഏത് പൊലീസ് ടീമിനോടും കിടപിടിക്കുന്ന ടീം രൂപവത്കരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ ടീം രൂപപ്പെടുത്തിയത് എ.ഡി.ജി.പി മനോജ് എബ്രഹാമിൻെറ നേതൃത്വത്തിലാണ്. കിറ്റ് വിതരണ ചടങ്ങിൽ ജില്ല പൊലീസ് കമീഷണർ ടി. നാരായണൻ മുഖ്യാതിഥിയായി. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് എക്സ്, ഏണസ്റ്റ്, സബ് റീജനൽ മാനേജർ പ്രദീപ് ചന്ദ്രൻ, കൊല്ലം ഹോക്കി പ്രസിഡൻറ് ഡോ. വിനോദ് ലാൽ, അസി. കമീഷണർ വിജയകുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.