അതിദരിദ്രരെ കണ്ടെത്തല്‍: വാര്‍ഡുതല പരിശീലന പരിപാടികള്‍ക്ക് തുടക്കം

കൊട്ടാരക്കര: സംസ്ഥാന സര്‍ക്കാറി​ൻെറ അതിദരിദ്രരെ കണ്ടെത്തല്‍ പ്രകിയയുമായി ബന്ധപ്പെട്ട് കൊട്ടാരക്കര നഗരസഭയിലെ വാര്‍ഡുതല പരിശീലന പരിപാടികള്‍ക്ക് തുടക്കമായി. കൊട്ടാരക്കര ധന്യ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിശീലനം നഗരസഭ ചെയര്‍മാന്‍ എ. ഷാജു ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ അനിത ഗോപകുമാര്‍ അദ്ധ്യക്ഷതവഹിച്ചു. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് അതിദരിദ്രരെ കണ്ടെത്തല്‍ പ്രക്രിയയുടെ ആദ്യ ചര്‍ച്ചകളുടെ മാതൃക തയാറാക്കി. അംഗന്‍വാടി വര്‍ക്കര്‍മാര്‍, ആശ വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് മേട്രന്‍മാര്‍ എന്നിവരടക്കം ഓരോ വാര്‍ഡില്‍നിന്ന്​ തെരഞ്ഞെടുക്കപ്പെട്ട ഇരുപത് അംഗങ്ങളാണ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്. കേരള ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷ​ൻെറ (കില) നേതൃത്വത്തിലാണ് ത്രിദിന പരിശീലനം. യോഗത്തില്‍ സ്​റ്റാന്‍ഡിങ്​ കമ്മിറ്റി ചെയര്‍മാന്മാരായ ഫൈസല്‍ ബഷീര്‍, ഉണ്ണിക്കൃഷ്ണന്‍ മേനോന്‍, കൗണ്‍സിലര്‍ തോമസ് മാത്യു, കില ആര്‍.പി ബി.എസ്. ഗോപകുമാര്‍, ബി.എസ്. ഗോപകുമാര്‍, എ. വേണുഗോപാലന്‍ നായര്‍ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.