വിൽപനക്ക് തടിയില്ലാതെ കുളത്തൂപ്പുഴ തേക്കുതടി ചില്ലറ വിൽപന കേന്ദ്രം

കുളത്തൂപ്പുഴ: സാധാരണക്കാർക്ക് ചെറിയ അളവിൽ തേക്കുതടി വിൽക്കുന്നതിനായി വനം വകുപ്പ് ഒരുക്കിയിട്ടുള്ള കുളത്തൂപ്പുഴയിലെ തേക്കുതടി ചില്ലറ വിൽപന കേന്ദ്രത്തിൽ വിൽപനക്കായി തടിയില്ലാതായിട്ട് മാസങ്ങൾ പലതുകഴിഞ്ഞു. ത്രിതല പഞ്ചായത്ത് ആനുകൂല്യമായി ഭവന പദ്ധതിയിൽ ഉൾപ്പെട്ടവരും ചെറിയ വീടുകൾ സ്വന്തമായി നിർമിക്കുന്നവരുമാണ് ചെറിയ അളവിൽ തേക്ക് തടി ചില്ലറ വിൽപന കേന്ദ്രം വഴി വാങ്ങുന്നത്. എന്നാൽ ഒരുവർഷത്തോളമായി ചില്ലറ വിൽപനക്കായി ഡിപ്പോയിൽ തേക്കുതടി എത്തിക്കാൻ വനം വകുപ്പ് തയാറാകുന്നില്ല. അതിനാൽ തന്നെ മില്ലുകളിൽ നിന്നും വൻ വിലക്ക് തടികൾ വാങ്ങാൻ സാധാരണക്കാർ നിർബന്ധിതരാവുകയാണ്. കൂടാതെ ഇവിടുത്തെ കയറ്റിറക്ക്​ തൊഴിലാളികളും മാസങ്ങളായി തൊഴിലില്ലാത്ത അവസ്ഥയിലുമാണ്. ...... ഫോട്ടോ: KE KULP 2 : കുളത്തൂപ്പുഴയിലെ തേക്കുതടി ചില്ലറ വിൽപന കേന്ദ്രം (മെയിലിൽ )

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.