കരുനാഗപ്പള്ളി: ആധുനിക സൗകര്യങ്ങളോടെയുള്ള മൊബൈല്‍ വെറ്ററിനറി യൂനിറ്റുകള്‍ ഉടന്‍ തുടങ്ങുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. കുലശേഖരപുരം ഗ്രാമപഞ്ചായത്തില്‍ തുടങ്ങിയ ജീവനം ദാരിദ്ര്യലഘൂകരണ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവർ. ഗ്രാമപഞ്ചായത്തിലെ മൃഗസംരക്ഷണ-ക്ഷീര പദ്ധതികളായ പോത്തു വളര്‍ത്തല്‍, വനിതകള്‍ക്കുള്ള പ്രത്യേക കന്നുകുട്ടി പരിപാലനം, കോഴി വളര്‍ത്തല്‍, പാലിന് സബ്‌സിഡി, കറവ പശുക്കള്‍ക്കുള്ള കാലിത്തീറ്റ സബ്‌സിഡി, കറവപശു വാങ്ങാനുള്ള ധനസഹായം എന്നിവയുടെ പഞ്ചായത്തുതല വിതരണോദ്ഘാടനമാണ് നടന്നത്. ജീവനം പദ്ധതിയുടെ ഭാഗമായി സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന കര്‍ഷകര്‍ക്ക് 296 പോത്തിന്‍കുട്ടികളെ നല്‍കി. മികച്ച ക്ഷീര കര്‍ഷകരെ ആദരിച്ചു. ഗ്രാമപഞ്ചായത്തിലെ ക്ഷീര വികസന പദ്ധതികളുടെ ഉദ്ഘാടനം ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ദീപ്തി രവീന്ദ്രന്‍ നിര്‍വഹിച്ചു. സി.ആര്‍. മഹേഷ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുരേഷ് താനുവേലി, കുലശേഖരപുരം പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ. നാസര്‍, ജില്ല പഞ്ചായത്ത് അംഗം ഗേളി ഷണ്മുഖന്‍, ജില്ല മൃഗസംരക്ഷണ ഓഫിസര്‍ സുജ ടി. നായര്‍, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബി.എസ്. നിഷ എന്നിവര്‍ പങ്കെടുത്തു. ചങ്ങാതിക്കൂട്ടം ആഘോഷിച്ചു ചവറ: ലോക ഭിന്നശേഷി വാരാചരണത്തിൻെറ ഭാഗമായി ചവറ ബി.ആർ.സി ഭിന്നശേഷി കുട്ടികളുടെ കലാപരിപാടികൾ, ക്രാഫ്റ്റ് വർക്ക് പരിശീലനം, ബോധവത്കരണ ക്ലാസുകൾ, വീട്ടിൽ കിടപ്പിലായ കുട്ടികൾക്ക് വേണ്ടി ചങ്ങാതിക്കൂട്ടം എന്നിവ സംഘടിപ്പിച്ചു. ബി.പി.സി സ്വപ്ന എസ്, ട്രെയിനറായ ഡി. മുരളീധരൻപിള്ള, സ്പെഷൽ എജുക്കേറ്ററർമാരായ ലിബു എൻ.എസ്, വി. സിന്ധു, ഡാലമ്മ ഫെർണാണ്ടസ്, ശ്രീകല, രമ്യ രവി, റീന അലക്സ്, ജി.എൽ.പി.എസ് അയ്യൻകോയിക്കലെ പ്രഥമാധ്യാപിക ഇ. ബേബി എന്നിവർ പങ്കെടുത്തു. വിവിധ പരിപാടികൾ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.