സാമൂഹിക വിരുദ്ധശല്യവും മോഷണവും പതിവായി

ഓയൂർ: മീയണ്ണൂർ-നെടുമൺകാവ് റോഡിൽ കൊട്ടറമൂഴിയിൽ പ്രദേശങ്ങളിൽ സാമൂഹവിരുദ്ധരുടെ ശല്യവും മോഷണവും പതിവാകുന്നു. കഴിഞ്ഞ ദിവസം പള്ളിമൺ രാമചന്ദ്രവിലാസത്തിൽ മോഹനച​ന്ദ്ര​ൻെറ ഉടമസ്ഥതയിൽ കൊട്ടറ സ്കൂളിന് സമീപമുള്ള പുരയിടത്തിലെ ഷെഡി​ൻെറ വാതിൽ പൊളിച്ച് അകത്തുകടന്ന മോഷ്​ടാക്കൾ റബറി​ൻെറ ഒട്ടു കറകൾ, റബർ പാലെടുക്കുന്നതിനും,പാൽ ഉറചെയ്യാനുപയോഗിക്കുന്ന ബക്കറ്റുകൾ, ഡിഷുകൾ, നാളീകേരങ്ങൾ എന്നിവ മോഷ്​ടിച്ചു. കൊട്ടറ, മൂഴിയിൽ ഭാഗത്തെ വയലേലകളിൽ നിന്നും മിക്ക ദിവസങ്ങളിലും കാർഷിക വിളകളായ വാഴക്കുലകളും, കപ്പ, ചേന, ചേമ്പ്, പച്ചക്കറികൾ എന്നിവയും മോഷണം പോകാറുണ്ടെന്ന് കർഷകർ പറഞ്ഞു. നെടുമൺകാവ് ആറി​ൻെറ മൂഴിയിൽ ഭാഗത്തും പരിസര പ്രദേശങ്ങളിലും തമ്പടിക്കുന്ന മദ്യപസംഘങ്ങളായിരിക്കാം മോഷണങ്ങൾക്ക് പിന്നിലെന്ന് സംശയിക്കുന്നു. പൊലീസ് പട്രോളിങ്​ പ്രദേശത്ത് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.