കാഷ്യൂ കോർപറേഷൻ: എസ്. ജയമോഹൻ ചുമതലയേറ്റു

കൊല്ലം: കശുവണ്ടി വികസന കോർപറേഷൻ ചെയർമാനായി എസ്​. ജയമോഹൻ ചുമതലയേറ്റു. തുടർച്ചയായി രണ്ടാംതവണയാണ് ഇദ്ദേഹം കോർപറേഷൻ ചെയർമാനാകുന്നത്. കഴിഞ്ഞ കാലയളവിൽ മൂല്യ വർധിത ഉൽപന്നങ്ങളുടെ ഉൽപാദനത്തിനും വിപണനത്തിനുമുള്ള മികച്ച സ്ഥാപനത്തിനുള്ള അംഗീകാരം കോർപറേഷന് രണ്ടുതവണ ലഭിച്ചിരുന്നു. പുതുതായി 6000 തൊഴിലാളികളെയും നിയമിച്ചിരുന്നു. അഞ്ചുവർഷത്തെ പ്രവർത്തനങ്ങളുടെ തുടർച്ചയായി കൂടുതൽ കാര്യക്ഷമമായും സുതാര്യമായും കോർപറേഷനെ മുന്നോട്ട് നയിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി കുടിശ്ശിക എത്രയുംവേഗം കൊടുത്തുതീർക്കുമെന്നും 1000 പേർക്കുകൂടി ഉടൻ തന്നെ തൊഴിൽ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും പറഞ്ഞു. കോർപറേഷൻ ഹെഡ് ഓഫിസിൽ നടന്ന ചടങ്ങിൽ സി.പി.എം ജില്ല സെക്രട്ടറി എസ്​. സുദേവൻ, കോർപറേഷൻ മാനേജിങ്​ ഡയറക്ടർ ഡോ. രാജേഷ് രാമകൃഷ്ണൻ, കേരള കാഷ്യൂ ബോർഡ് സി.എം.ഡി സിരീഷ് കേശവൻ, ഭരണസമിതി അംഗങ്ങളായിരുന്ന ജി. ബാബു, സജി ഡി. ആനന്ദ് എന്നിവർ പ​െങ്കടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.