കരുനാഗപ്പള്ളി -കുന്നത്തൂര്‍ സംയോജിത കുടിവെള്ള പദ്ധതിക്ക് അനുമതി

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി-കുന്നത്തൂര്‍ സംയോജിത കുടിവെള്ള പദ്ധതിക്ക്​ ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചതായി സി.ആര്‍. മഹേഷ് എം.എല്‍.എ. 307 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. കൂടാതെ 65.5 കോടി രൂപ നബാര്‍ഡ് ഫണ്ടുമുണ്ട്. കരുനാഗപ്പള്ളി നിയോജക മണ്ഡലത്തില്‍ തഴവ, തൊടിയൂര്‍, കുലശേഖരപുരം പഞ്ചായത്തുകളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. കല്ലടയാറില്‍ ഞാങ്കടവില്‍നിന്നുള്ള വെള്ളമാണ് പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത്. ഇതിനായി ഐവര്‍കാല അമ്പുവിളയില്‍ ട്രീറ്റ്‌മൻെറ​്​ പ്ലാൻറും നിര്‍മിക്കും. കല്ലടയാറില്‍ റോവാട്ടര്‍ കിണറും അമ്പുവിളയില്‍ ട്രീറ്റ്‌മൻെറ്​ പ്ലാൻറും ഉള്‍പ്പെടെ നിര്‍മിക്കുന്നതിനാണ്​ നബാര്‍ഡ്​ ഫണ്ട് അനുവദിച്ചിട്ടുള്ളത്. പദ്ധതിക്കായി എല്ലാ പഞ്ചായത്തിലും പ്രത്യേകം ഓവര്‍ഹെഡ് ടാങ്കുകളും നിര്‍മിക്കും. ഇതിനായി സ്ഥലം ഏറ്റെടുത്തു നല്‍കുന്ന നടപടികള്‍ അവസാനഘട്ടത്തിലാണ്. കുന്നത്തൂര്‍, പോരുവഴി, ശൂരനാട് വടക്ക് പഞ്ചായത്തുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. പദ്ധതിക്കായി 155 കിലോമീറ്റര്‍ പൈപ്പ്​ ലൈനുകള്‍ സ്ഥാപിക്കേണ്ടിവരും. 25000 ഗാര്‍ഹിക കണക്​ഷനുകളും നല്‍കാനാകും. പദ്ധതി യാഥാർഥ്യമാകുന്നതോടെ തഴവ, തൊടിയൂര്‍, കുലശേഖരപുരം പഞ്ചായത്തുകളിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകമെന്നും എം.എല്‍.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.