പതിനൊന്നുകാരന്​ അയല്‍വാസിയുടെ കുത്തേറ്റു

(ചിത്രം) ചവറ: മദ്​റസയില്‍ പോയ പതിനൊന്നുകാരനെ കുത്തി പരിക്കേല്‍പിച്ചതായി പരാതി. ചവറ കൊട്ടുകാട് വട്ടത്തറ കളീക്കത്തറ പടീറ്റതില്‍ അബ്​ദുല്‍ സലീമി​ൻെറ മകന്‍ സുഫിയാനാണ്​ (11)​ അക്രമിയുടെ കുത്തേറ്റത്. വ്യാഴാഴ്ച രാവിലെ ഏഴോടെയായിരുന്നു സംഭവം. സൈക്കിളില്‍ പോകുന്നവഴി കൊട്ടുകാട് ഖാദിരിയ്യ സ്‌കൂളിന് സമീപം അയല്‍വാസിയായ ഷഹനാസ് (27) ആണ് ആക്രമിച്ചത്. ഇയാള്‍ക്കെതിരെ പൊലീസ്​ കേസെടുത്തു. നിരവധി ക്രിമിനല്‍ കേസിലെ പ്രതിയാണിയാൾ. കുട്ടിയെ സൈക്കിളില്‍നിന്ന് തള്ളിയിട്ട ശേഷം ചവിട്ടുകയും കഴുത്തിലും മുതുകിലും കുത്തിയതായും പൊലീസ് പറഞ്ഞു. ആക്രമത്തില്‍ പരിക്കേറ്റ സുഫിയാന്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് . കുട്ടിയുടെ പിതാവ് അബ്​ദുൽസലീമി​ൻെറ കുടുംബവുമായുള്ള ശത്രുതയാണ് കുട്ടിയെ ആക്രമിച്ചതിന് പിന്നിലെന്നും ഒളിവില്‍ പോയ ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസ് രജിസ്​റ്റര്‍ ചെയ്തതായും ചവറ പൊലീസ് അറിയിച്ചു. ചവറ കുടുംബ കോടതി ഉദ്ഘാടനം ഇന്ന് ചവറ: ശങ്കരമംഗലത്ത് ബ്ലോ​േക്കാഫിസ് ഗ്രൗണ്ടില്‍ നവീകരിച്ച ചവറ കുടുംബ കോടതിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും. നിലവില്‍ പന്മന കുറ്റിവട്ടത്ത് താല്‍ക്കാലിക കെട്ടിടത്തിലാണ് കുടുംബകോടതി പ്രവര്‍ത്തിക്കുന്നത്. രാവിലെ 9.30ന്​ കോടതി അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ ഡിസ്ട്രിക്ട് ആൻറ്​ സെഷന്‍സ് ജഡ്ജ് കെ.വി. ജയകുമാര്‍ അധ്യക്ഷത വഹിക്കും. ഹൈകോടതി ജസ്​റ്റിസ് മുഹമ്മദ് മുസ്താഖ് മുഖ്യാഥിതിയാകും. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, ഡോ. സുജിത് വിജയന്‍പിള്ള എം.എല്‍.എ, കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പ്രസൂണ്‍ മോഹന്‍, ചവറ ജുഡീഷ്യല്‍ ഫസ്​റ്റ്​ ക്ലാസ് മജിസ്‌ട്രേറ്റ് രാജശ്രീ രാജഗോപാല്‍, ചവറ കുടുംബകോടതി ജഡ്ജ് കെ.ജി സനല്‍കുമാര്‍, ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. അനീഷ, ചവറ ബാര്‍ അസോസിയേഷന്‍ പ്രസിഡൻറ്​ അഡ്വ. കെ.പി ജബ്ബാര്‍ എന്നിവര്‍ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.