അയ്യപ്പന്മാരുടെ മൊബൈലും പണവും കവർന്നയാൾ പിടിയിൽ

(ചിത്രം) ഓച്ചിറ: ശബരിമല ദർശനത്തിന് പോകാനായി കാറിൽ ഓച്ചിറയിലെത്തിയ അയ്യപ്പൻമാരുടെ മൊബൈൽ ഫോണുകളും പണവും കവർന്ന കേസിലെ പ്രതിയെ ഓച്ചിറ പൊലീസ് അറസ്​റ്റ്​ ചെയ്തു. പാലോട് പെരിങ്ങമല കരുമാൻകോട് സന്ധ്യാ കോട്ടേജിൽ സനോഷ് ഗോപി (44) ആണ് അറസ്​റ്റിലായത്. കഴിഞ്ഞ ആറിന് ഓച്ചിറയിലെത്തിയ അയ്യപ്പൻമാർ കാർ പൂട്ടി ക്ഷേത്രത്തിലേക്ക് പോയി. ഇതേസമയം കൃത്രിമ താക്കോലും മറ്റ് സാമഗ്രികളും ഉപയോഗിച്ച് കാർ തുറന്ന്​ കാറിനുള്ളിൽ സൂക്ഷിച്ചിരുന്ന വിലകൂടിയ മൂന്ന് മൊബൈൽ ഫോണുകളും 4,500 രൂപയും ഇയാൾ മോഷ്​ടിക്കുകയായിരുന്നു. മോഷ്​ടിച്ച ഫോണുകൾ കോട്ടയത്തുള്ള കടയിൽ വിറ്റു. വിറ്റ മൊബൈലിൽ ഒന്ന് ഉപയോഗിച്ചതോടെ‌ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അ​േന്വഷണത്തിലാണ് പ്രതി കുടുങ്ങിയത്. കോട്ടയത്തെ കടയിലെത്തിയ പൊലീസ് കടയുടമയെകൊണ്ട് ഇയാളെ കടയിലെക്ക് വിളിച്ചുവരുത്തി പിടികൂടുകയായിരുന്നു. സ്​റ്റേഷൻ ഇൻസ്പെക്ടർ പി. വിനോദ്, എസ്.ഐമാരായ നിയാസ്, സലാം, എ.എസ്.ഐമാരായ സന്തോഷ്, വേണു, വിനോദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.