ഭിന്നശേഷിക്കാരുടെ കലാമേളയും കുടുംബ സംഗമവും

കൊട്ടിയം: ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തി​ൻെറ മുഖ്യധാരയിലെത്തിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്ന അമ്മമാർ സവിശേഷമായ പരിഗണനയും ആദരവും അർഹിക്കുന്നവരാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ഭിന്നശേഷിക്കാരുടെ കലാമേളയും കുടുംബസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബി. യശോദ അധ്യക്ഷത വഹിച്ചു. പി.സി. വിഷ്ണുനാഥ് എം.എൽ.എ ഭിന്നശേഷിക്കാരെ ആദരിച്ചു. എം. നൗഷാദ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എച്ച്. ഹുസൈൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ എൽ. ജലജകുമാരി, ദേവദാസ്, ജെ. ഷാഹിദ, ഗിരിജ കുമാരി, റെജി ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം. സജീവ്, സുശീല, ജിഷ അനിൽ, ജില്ല പഞ്ചായത്ത് അംഗം സെൽവി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.