സിൽവർലൈൻ കേരളത്തിന് ശാപമായി മാറും ^എ.എ. അസീസ്​

സിൽവർലൈൻ കേരളത്തിന് ശാപമായി മാറും -എ.എ. അസീസ്​ (ചിത്രം) കൊല്ലം: സംസ്​ഥാന സർക്കാർ നടപ്പാക്കുന്ന സിൽവർലൈൻ പദ്ധതി കേരളത്തിന് ശാപമായി മാറുമെന്ന് ആർ.എസ്.​പി സംസ്​ഥാന സെക്രട്ടറി എ.എ. അസീസ്​. പദ്ധതി നടപ്പാക്കാൻ യു.ഡി.എഫ് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ രണ്ടായി വെട്ടിമുറിക്കുന്ന കെ-റെയിൽ പദ്ധതി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് ജില്ല യു.ഡി.എഫ് കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ചെയർമാൻ കെ.സി. രാജൻ അധ്യക്ഷത വഹിച്ചു. എൻ.കെ. േപ്രമചന്ദ്രൻ എം.പി, പി.സി. വിഷ്ണുനാഥ് എം.എൽ.എ, ഡി.സി.സി പ്രസിഡൻറ്​ പി. രാജേന്ദ്രപ്രസാദ്, ജി. പ്രതാപവർമ തമ്പാൻ, ബിന്ദുകൃഷ്ണ, ജി. രാജേന്ദ്രപ്രസാദ്, എം. അൻസറുദ്ദീൻ, അറയ്ക്കൽ ബാലകൃഷ്ണപിള്ള, എ. യൂനുസ്​കുഞ്ഞ്, കുളക്കട രാജു, കല്ലട ഫ്രാൻസിസ്​, കെ.എസ്.​ വേണുഗോപാൽ, സഞ്ജീവ് സോമരാജൻ, പ്രകാശ് മൈനാഗപ്പള്ളി, സലീം ബംഗ്ലാവിൽ എന്നിവർ സംസാരിച്ചു. അന്താരാഷ്​ട്ര കോൺഫറൻസ് സമാപിച്ചു കൊല്ലം: ടി.കെ.എം എൻജിനീയറിങ്​ കോളജിലെ മെക്കാനിക്കൽ എൻജിനീയറിങ്​ വിഭാഗം സംഘടിപ്പിച്ച 'സുസ്ഥിരതയിൽ അധിഷ്ഠിതമായ ഭാവിവികസനം' വിഷയത്തിൽ നടത്തിയ രാജ്യാന്തര കോൺഫറൻസ് സമാപിച്ചു. കോളജിലെ മെക്കാനിക്കൽ എൻജിനീയറിങ്​ വിഭാഗം പ്രഫസർ എമിറിറ്റസും ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ക്രയോജനിക്സ് സൻെററി​ൻെറ മുൻ ചെയർമാനുമായ ഡോ. എസ്. കസ്തൂരിരംഗൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ യൂനിവേഴ്സിറ്റി ഓഫ് കേരള അസോസിയറ്റ് ഡീൻ ഡോ. അലക്സ് പി. ജോൺ മുഖ്യപ്രഭാഷണം നടത്തി. മെക്കാനിക്കൽ എൻജിനീയറിങ്​ മേധാവിയും കോൺഫറൻസ് ഓർഗനൈസിങ്​ ചെയർമാനുമായ ഡോ. എൻ.കെ. മുഹമ്മദ് സജിദ് അധ്യക്ഷത വഹിച്ചു. ഡോ. കെ.ഇ. റബീറോയ്, കോൺഫറൻസ് കോ-ചെയർ ഡോ. മുഹമ്മദ് സാദിക്ക്, ജോയൻറ്​ സെക്രട്ടറി ഡോ.ജസ് മുഹമ്മദ്, പ്രഫ. സെയിദ് മുഹമ്മദ് ഫഹദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.