പുലിയെക്കണ്ട്​ ഭയന്നോടിയ ടാപ്പിങ്​ തൊഴിലാളിക്ക്​ പരിക്കേറ്റു

പത്തനാപുരം: പുലിയെക്കണ്ട്​ ഭയന്നോടിയ ടാപ്പിങ്​ തൊഴിലാളികൾക്ക് പരിക്കേറ്റു. സ്​റ്റേറ്റ് ഫാമിങ്​ കോർപറേഷൻ ജീവനക്കാരനായ കുമരംകുടിയിൽ ക്വാർട്ടേഴ്സില്‍ താമസിക്കുന്ന ടാപ്പിങ്​ തൊഴിലാളി ശരത്തി (28) നാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. കുമരംകുടി എസ്​റ്റേറ്റിലെ ആനപ്പാറ ഭാഗത്ത് ടാപ്പിങ്​ ചെയ്തുകൊണ്ടിരിക്കെ കാട്ടിൽനിന്ന്​ കുരങ്ങിനെ പിന്തുടർന്നെത്തിയ പുലി ശരത്തിന്​ നേരെ തിരിയുകയായിരുന്നു. ശബ്​ദം കേട്ട് ശരത് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ കാൽ വഴുതി വീണു. തുടർന്ന് പുലി സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഓടിമറഞ്ഞു. ഫാമിങ്​ കോർപറേഷൻ എസ്​റ്റേറ്റുകളിൽ തുടർച്ചയായി വന്യമൃഗശല്യം ഉണ്ടാകുന്നുണ്ട്. കാട്ടാനയുടെ ആക്രമണത്തിൽ കഴിഞ്ഞവര്‍ഷം ടാപ്പിങ്​ സൂപ്പർവൈസർ കുമരംകുടി എസ്​റ്റേറ്റിൽ മരിച്ചിരുന്നു. വെള്ളംതെറ്റി, കടശ്ശേരി, കുമരംകുടി, അമ്പനാർ, മുള്ളുമല, ചെരിപ്പട്ടകാവ് മേഖലകളിൽ നിരവധി പേർ വന്യമൃഗങ്ങളെ കണ്ട് വിരണ്ടോടി അപകടത്തിൽപെടുകയും മാരകമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.