ഹൈവേയിലെ വ്യാപാരികൾ തിങ്കളാഴ്ച ഉപവസിക്കും

കൊല്ലം: യുനൈറ്റഡ് മർച്ചൻറ്​സ്​ ചേംബറി​ൻെറ ആഭിമുഖ്യത്തിൽ ഹൈവേയിലെ വ്യാപാരികൾ തിങ്കളാഴ്ച വ്യാപാര സ്ഥാപനങ്ങൾ അടച്ച് കലക്​ടറേറ്റിന് മുന്നിൽ ഉപവസിക്കും. ഹൈവേ വികസനത്തി​ൻെറ പേരിൽ കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്കും തൊഴിലാളികൾക്കും പുനരധിവാസവും നഷ്​ടപരിഹാരവും നൽകുക, വ്യാപാര സമുച്ചയം നിർമിച്ച് വ്യാപാരികളെ പുനരധിവസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്​ സമരം. സംസ്ഥാന ട്രഷറർ ടി.എഫ്. സെബാസ്​റ്റ്യൻ കണ്ണൂർ ഉദ്ഘാടനം ചെയ്യും. യു.എം.സി സംസ്ഥാന സെക്രട്ടറിയും ജില്ല ചെയർമാനുമായ നിജാംബഷി അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ ജില്ല ചെയർമാൻ നിജാംബഷി, ജനറൽ കൺവീനർ ആസ്​റ്റിൻബെന്നൻ, ഭാരവാഹികളായ ഡി. മുരളീധരൻ, ഷാജഹാൻ പടിപ്പുര, എസ്. നൗഷാദ് പാരിപ്പള്ളി, എ.എ. കലാം എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.