'റേഷൻ പുനഃസ്ഥാപിക്കണം'

ശാസ്താംകോട്ട: കുന്നത്തൂർ താലൂക്കിൽ ഗോഡൗണിലെ തൊഴിൽ സമരം മൂലം റേഷൻ വിതരണം മുടങ്ങിയ സാഹചര്യത്തിൽ പ്രശ്​നത്തിൽ ഭക്ഷ്യമന്ത്രി ഇടപെടണമെന്ന് കേരള സ്‌റ്റേറ്റ് റീ​െട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കുന്നത്തൂർ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. അടിയന്തരമായി ഈ മാസം 22ന് മുമ്പ്​ ഭക്ഷ്യധാന്യങ്ങൾ എത്തിക്കാൻ നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കാനും യോഗം തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി കുറ്റിയിൽ ശ്യാം ഉദ്​ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻറ്​ എൻ.ആർ. കുറുപ്പ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബഷീർ റാവുത്തർ, ചന്ദ്രശേഖര പിള്ള, സോമൻ പിള്ള, മജീദ് റാവുത്തർ, ശാന്തകുമാർ, രാമചന്ദ്രൻ പിള്ള, വിശ്വനാഥൻ, ജോയി, റിയാസ്, ജനാർദനൻ പിള്ള, നിധിൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.