(ചിത്രം) കൊല്ലം: പൊതുമേഖല ബാങ്ക് സ്വകാര്യവത്കരണത്തിനെതിരെ കനറ ബാങ്ക് ഓഫിസേഴ്‌സ് അസോസിയേഷൻ കൊല്ലം റീജനൽ ഓഫിസിന് മുന്നിൽ ധർണ സംഘടിപ്പിച്ചു. കേന്ദ്ര സർക്കാർ ബാങ്ക് സ്വകാര്യവത്കരണവുമായി മുന്നോട്ടുപോകുകയാണെങ്കിൽ സമരം ശക്തമാക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പുനൽകി. ധർണയിൽ റീജനൽ ചെയർമാൻ നിസാറുദ്ദീൻ, റീജനൽ സെക്രട്ടറി സുധീർ, ജില്ല സെക്രട്ടറി ഗിരീഷ് ചന്ദ്രൻ, ഹരികൃഷ്ണൻ, ഭവ്യാരാജ് എന്നിവർ സംസാരിച്ചു. ....kc+kw.... ചാന്ദനയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കേസെടുക്കണം -പി. രാജേന്ദ്രപ്രസാദ് കൊല്ലം: വിക്ടോറിയ ആശുപത്രിയിൽ ഡീസൻറ്മുക്ക് സ്വദേശിനിയായ ചാന്ദന വിനോദ് മരിച്ച സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഡി.സി.സി പ്രസിഡൻറ് പി. രാജേന്ദ്രപ്രസാദ്. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. മന്ത്രി വീണ ജോർജിൻെറ ഭരണത്തിൽ ആരോഗ്യവകുപ്പിന് ആരോഗ്യം ഇല്ലാത്ത അവസ്ഥയാണ്. ചാന്ദനയുടെ കുടുംബത്തിന് ധനസഹായം നൽകാൻ സർക്കാർ തയാറാകണമെന്നും ഡി.സി.സി പ്രസിഡൻറ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.