മാരക മയക്കുമരുന്നുമായി യുവതി ഉള്‍പ്പെടെ നാലുപേര്‍ എക്‌സൈസ്​ പിടിയില്‍

(ചിത്രം) കരുനാഗപ്പള്ളി: മാരക മയക്കുമരുന്നുമായി യുവതി ഉള്‍പ്പെടെ നാലുപേര്‍ എക്‌സൈസ് പിടിയില്‍. ക്ലാപ്പന സ്വദേശിയായ യുവതി, മലപ്പുറം പെരിന്തല്‍മണ്ണ ഉച്ചാരക്കടവ് ആണിക്കല്ലിങ്ങല്‍ വീട്ടില്‍ എ.കെ. രജിത് (26), അങ്ങാടിപ്പുറം തറയില്‍ വീട്ടില്‍ നിഷാദ് (27), ചേരാറ്റുകുഴിയില്‍ കുഴിമാട്ടില്‍ കളത്തില്‍ വീട്ടില്‍ സല്‍മാന്‍ മുഹമ്മദ് (27) എന്നിവരാണ് അറസ്​റ്റിലായത്. മാരക മയക്കുമരുന്നായ എം.ഡി.എം.എ(മിഥലിന്‍ ഡയോക്‌സി മെത്താഫിറ്റമിന്‍)യുമായാണ് ഇവര്‍ പിടിയിലായത്. ബീച്ചുകള്‍, ഹാര്‍ബറുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ എക്‌സൈസ് ഷാഡോ സംഘം നിരീക്ഷണം ശക്തമാക്കിയിരുന്നു. സംശയാസ്പദമായ രീതിയില്‍ ബീച്ചില്‍ കണ്ട സംഘത്തെ എക്‌സൈസ് പിടികൂടുകയായിരുന്നു. ഇവരില്‍നിന്ന്​ 410 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തതായും എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രിവൻറിവ് ഓഫിസര്‍ പി.എല്‍. വിജിലാലി​ൻെറ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പ്രിവൻറിവ് ഓഫിസര്‍ എസ്. ഉണ്ണികൃഷ്ണപിള്ള, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പി.വി. ഹരികൃഷ്ണന്‍, എസ്. കിഷോര്‍, രജിത് കെ. പിള്ള, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ജി. ട്രീസ, റാസ്​മിയ, സീനിയര്‍ എക്‌സൈസ്‌ ഡ്രൈവര്‍ മനാഫ് എന്നിവരടങ്ങിയ എക്‌സൈസ് സംഘമാണ് പരിശോധന നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.