എന്ത് വികസനം കൊണ്ടുവന്നാലും ഒരുകൂട്ടർ തകർക്കാൻ ​ശ്രമിക്കുന്നു -മന്ത്രി

പുനലൂർ: സംസ്ഥാനത്തിൻെറ സമഗ്ര പുരോഗതി ലക്ഷ്യമാക്കി പുതിയ വികസനങ്ങൾ എന്തുനടപ്പാക്കാൻ ശ്രമിച്ചാലും ഒരുകൂട്ടർ തകർക്കാൻ മുന്നിട്ടുനിൽക്കുകയാ​െണന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. എന്നാൽ ജനങ്ങളുടെ താൽപര്യത്തിന് എൽ.ഡി.എഫ് എതിരുനിൽക്കില്ല. സി.പി.എം പുനലൂർ ഏരിയ സമ്മേളനം കലയനാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കാർഷിക മേഖലയിലടക്കം തദ്ദേശീയമായ പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാൻ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. ടി. ചന്ദ്രാനന്ദൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ. രാജഗോപാൽ, എസ്. ജയമോഹനൻ, ജോർജ് ​മാത്യു, എം.എ. രാജഗോപാൽ, ഏരിയ സെക്രട്ടറി എസ്. ബിജു, എസ്. രാജേന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു. സി.പി.എമ്മിൽ ചേർന്ന ബി.ജെ.പി സംസ്ഥാന കമ്മിറ്റിയംഗമായിരുന്ന മാമ്പഴത്തറ സലീമിനെയും ഒപ്പമുള്ളവരെയും മന്ത്രി പാർട്ടി പതാക നൽകി സ്വീകരിച്ചു. (ചിത്രം ) അവാർഡിന് അപേക്ഷ ക്ഷണിച്ചു പുനലൂർ: ആവണീശ്വരം സഹകരണ ബാങ്ക് അംഗങ്ങളുടെ മക്കളിൽ കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ കുട്ടികൾക്ക് കാഷ് അവാർഡിന്​ അപേക്ഷ ക്ഷണിച്ചു. മാർക്ക് ലിസ്​റ്റ്​ കോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം അപേക്ഷ ബാങ്കിൻെറ ഹെഡ് ഓഫിസിലോ ബ്രാഞ്ചുകളിലോ ഈമാസം 28നകം നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.