കൊട്ടാരക്കര പൊലീസ് സ്​റ്റേഷന് ഉടൻ 'സ്ഥലംമാറ്റം'

കൊട്ടാരക്കര: കൊട്ടാരക്കര പൊലീസ് സ്​റ്റേഷൻ കൊല്ലം-തിരുമംഗലം ദേശീയപാതയോരത്തുനിന്ന്​ ഗവ.ഗേൾസ് ഹൈസ്കൂളിന് സമീപത്തെ പൊലീസ് ക്വാർട്ടേഴ്സുകൾ നിലനിന്നിരുന്ന ഭാഗത്തേക്ക്​ മാറ്റുന്നു. മൂ​േന്നക്കർ ഭൂമിയിലാണ്​ പുതിയ കെട്ടിടം നിർമിക്കുന്നത്​. ജില്ല പൊലീസ് ട്രെയിനിങ്​ സൻെററും രണ്ട് ഫ്ലാറ്റ് സമുച്ചയവും വനിത പൊലീസ് സ്​റ്റേഷനും ഇവിടെ നിർമിക്കാൻ പദ്ധതി തയാറാക്കിയിട്ടുണ്ട്. ട്രെയിനിങ്​ സൻെററി​ൻെറ നിർമാണ ജോലികൾ രണ്ടാഴ്ചക്കകം തുടങ്ങും. തൊട്ടുപിന്നാലെ പൊലീസ് സ്​റ്റേഷന് കെട്ടിടം നിർമിക്കാൻ പ്രാരംഭ പ്രവർത്തനങ്ങളും തുടങ്ങും. കേരള പൊലീസ് ഹൗസിങ്​ ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷൻ ഇതിനുള്ള പ്ലാനും എസ്​റ്റിമേറ്റും തയാറാക്കിയിട്ടുണ്ട്. രണ്ടരക്കോടി രൂപയുടെ കെട്ടിടമാണ് നിർമിക്കുന്നത്. സ്​റ്റേഷൻ ഹൗസ് ഓഫിസർക്കും എസ്.ഐമാർക്കും പ്രത്യേക മുറികൾ, ഇരിപ്പിടങ്ങൾ, വിശ്രമമുറികൾ, കൗൺസലിങ്​ മുറികൾ, കമ്പ്യൂട്ടർ ആൻഡ് വയർലെസ് മുറി, പരാതിക്കാർക്കുള്ള വിശ്രമ മുറികൾ, ശുചിമുറി, ഹൈടെക് ലോക്കപ്, കുടിവെള്ള സംവിധാനം, രേഖകൾ സൂക്ഷിക്കാനുള്ള മുറി, കോൺഫറൻസ് ഹാൾ എന്നിവയാണ് പ്രധാനമായും നിർമിക്കുക. ശിശു- സ്ത്രീ സൗഹൃദ സംവിധാനങ്ങൾ, ഗാർഡനിങ്​, വാഹന പാർക്കിങ്​ സൗകര്യം എന്നിവയുമുണ്ടാകും. കച്ചേരിമുക്കിലെ തിരക്കുള്ള ഭാഗത്ത് പൊലീസ് സ്​റ്റേഷൻ പ്രവർത്തിക്കുന്നത് പ്രയാസങ്ങൾക്ക്​ ഇടയാക്കിയിരുന്നു. വിദ്യാഭ്യാസ ഓഫിസുകളും ഹെഡ് പോസ്​റ്റ്​ ഓഫിസും ഗണപതി ക്ഷേത്രവുമൊക്കെ കച്ചേരിമുക്കിലാണുള്ളത്. കോടതികളുമുണ്ട്. ഗണപതി ക്ഷേത്രവുമായി ബന്ധപ്പെട്ട്​ ദേവസ്വം ബോർഡ് വികസന പദ്ധതികളും തയാറാക്കുന്നുണ്ട്​. ഈ സാഹചര്യത്തിൽ കച്ചേരി മുക്കിലെ കണ്ണായ സ്ഥലത്ത് പൊലീസ് സ്​റ്റേഷൻ പ്രവർത്തിക്കുന്നത് അനുചിതമെന്ന വിലയിരുത്തലോടെയാണ് ഇവിടെനിന്ന്​ മാറ്റിസ്ഥാപിക്കുന്നത്. കച്ചേരിമുക്കിൽനിന്ന്​ പൊലീസ് സ്​റ്റേഷ​ൻെറ പ്രവർത്തനം മാറ്റിയാലും പൊലീസ്​ സാന്നിധ്യം ഇവിടെ ഉറപ്പാക്കും. ട്രാഫിക് സ്​റ്റേഷനായി വിട്ടുകൊടുക്കാനും ആലോചനയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.