കെ.എസ്.ആര്‍.ടി.സി ബസില്‍ മോഷണം; നാടോടി സ്ത്രീകള്‍ അറസ്​റ്റില്‍

കൊട്ടാരക്കര: കെ.എസ്.ആര്‍.ടി.സി ബസില്‍ മോഷണം നടത്തിയ നാടോടി സ്ത്രീകള്‍ അറസ്​റ്റില്‍. മധുര മുത്തുപെട്ടി ബസ്​സ്​റ്റാന്‍ഡിന്​ സമീപം താഴെപുതുപ്പാലത്തില്‍ മുത്തുമാരി (24), പാര്‍വതി (42) എന്നിവരാണ് അറസ്​റ്റിലായത്. അഞ്ചല്‍ സ്വദേശിനിയായ വീട്ടമ്മയുടെ ഷോള്‍ഡര്‍ ബാഗിനുള്ളില്‍ സൂക്ഷിച്ചിരുന്ന 3500 രൂപയും വിലപിടിപ്പുള്ള രേഖകളുമാണ് ഇവര്‍ മോഷ്​ടിച്ചത്. കെ.എസ്.ആര്‍.ടി.സി ബസില്‍ പുനലൂരില്‍നിന്ന്​ കൊല്ലത്തേക്ക് യാത്ര ചെയ്ത വീട്ടമ്മ കൊട്ടാരക്കരയിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഉടന്‍ കൊട്ടാരക്കര പൊലീസ് സ്​റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന്​ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി ബസ് സ്​റ്റാന്‍ഡില്‍നിന്ന്​ കസ്​റ്റഡിയിലെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.