തുടർച്ചയായി അധികാരം കൈവരുമ്പോൾ ജനങ്ങളോടുണ്ടാകുന്ന മനോഭാവം പ്രശ്നങ്ങൾക്ക് കാരണമാകും -സൂസൻ കോടി

ഓയൂർ: തുടർച്ചയായി അധികാരം കൈവരുമ്പോൾ പ്രവർത്തകർക്ക് ജനങ്ങളോടുണ്ടാകുന്ന മനോഭാവം, പെരുമാറ്റം, തലക്കനം എന്നിവ പ്രശ്നങ്ങളുണ്ടാക്കുമെന്ന്​ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടി. പാർട്ടി നയങ്ങളിൽനിന്നും ജനങ്ങളിൽനിന്നും അകന്നുപോകുന്ന സമീപനം സ്വീകരിച്ചതാണ് ബംഗാളിലും ത്രിപുരയിലും ഭരണം നഷ്​ടപ്പെടാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ചടയമംഗലം ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൂയപ്പള്ളി ജഹോഷ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ മുതിർന്ന അംഗം എൻ. സുരേന്ദ്രൻ നായർ പതാക ഉയർത്തി. പി. ആനന്ദൻ അധ്യക്ഷനായി. സംഘാടകസമിതി ചെയർമാൻ ടി.എസ് പത്മകുമാർ സ്വാഗതം പറഞ്ഞു. പി. ആനന്ദൻ, ജി. വിക്രമൻ, എൻ. എസ് സലീന, അഡ്വ. ഷൈൻകുമാർ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ഏരിയ സെക്രട്ടറിക്കുവേണ്ടി പി.കെ ബാലചന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എട്ട്​ ലോക്കലിൽനിന്നായി 19 ഏരിയ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 141 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്​. പ്രതിനിധി സമ്മേളനം ഞായറാഴ്ചയും തുടരും. ജില്ല സെക്രട്ടറി എസ്. സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്. രാജേന്ദ്രൻ, കെ. വരദരാജൻ, ജില്ല കമ്മിറ്റി അംഗങ്ങളായ ഡി. രാജപ്പൻ നായർ, പി.കെ. ബാലചന്ദ്രൻ, കരകുളം ബാബു തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.