കടയ്ക്കൽ: ചിതറ അൽഅസ്ഹർ അറബിക് കോളജിൻെറ നേതൃത്വത്തിൽ നടത്തി. ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.എസ്. മുരളി ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ എം. ഇമാമുദ്ദീൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. തടിക്കാട് സഈദ് ഫെയ്സി അറബി ഭാഷാദിന സന്ദേശം നൽകി. കെ.എ.എം.എ സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. നജുമ സർട്ടിഫിക്കറ്റ് വിതരണം നടത്തി. ജില്ല ജയിൽ മുൻ സൂപ്രണ്ട് അബ്ദുൽഹമീദ് പ്രതിഭകളെ ആദരിച്ചു. ലഹരിവിരുദ്ധ സമൂഹം എന്ന വിഷയത്തിൽ എക്സൈസ് ഓഫിസർ വി. ഗണേശൻ പിള്ള ക്ലാസ് നടത്തി. ഡോ. സാഹില ബീവി, പി.ഇ. മുഹമ്മദ് അമീൻ മൗലവി, എ. നിസാറുദ്ദീൻ നദ്‌വി, താജുദ്ദീൻ മൗലവി, എൻ.എ. മജീദ് മാസ്റ്റർ, നവാസ് ഐരക്കുഴി, എ. ഹസീന ബീവി, ഹരിത പി.എസ്, മുഹമ്മദ് ഗൗസ് റഷാദി, അനു പി.എസ്, ആബിദ് ഹുസൈൻ എൻ.എസ് എന്നിവർ സംസാരിച്ചു. കേരള സർവകലാശാല ബി.എ അറബിക് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഹിബ ഫാത്തിമ, കാലിക്കറ്റ് സർവകലാശാല പ്രിലിമിനറി പരീക്ഷയിൽ ഉന്നത വിജയം നേടിയ എ.എസ്. ഫാത്തിമ, കേരള സർവകലാശാലയിൽനിന്ന് കമ്യൂണിക്കേറ്റീവ് അറബിക്കിൽ ഒന്നാംറാങ്ക് നേടിയ റുബിൻ ഷാ, കേരള സർവകലാശാലയിൽനിന്ന് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ഒന്നാംറാങ്ക് നേടിയ എ. അബ്ദുൽ റഹ്മാൻ, ഡോക്ടറേറ്റ് നേടിയ സാഹിലാ ബീവി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.