കുളത്തൂപ്പുഴ ആറ്റുതീരങ്ങളിലെ മണ്‍തിട്ടകള്‍ ഇടിയുന്നു

(ചിത്രം) *പുഴയുടെ ആഴം കുറയുന്നത്​ വെള്ളപ്പൊക്കത്തിന്​ കാരണമാകുന്നു കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ആറി​ൻെറ തീരങ്ങളിലെ മണ്‍തിട്ടകള്‍ ഇടിഞ്ഞിറങ്ങി പുഴയുടെ ആഴം കുറയുന്നു. മണ്‍തിട്ടകളും ചെറുകാടുകളും നീരൊഴുക്കില്‍ ഇടിഞ്ഞിറങ്ങുകയാണ്​. ഇത്​ കാലവര്‍ഷക്കാലത്ത് വെള്ളപ്പൊക്കത്തിനും സമീപപ്രദേശങ്ങളിലേക്ക് ജലനിരപ്പ് ഉയരുന്നതിനും കാരണമാകുന്നു. മുമ്പ്​ പുഴയുടെ തീരങ്ങളില്‍ സ്വാഭാവിക വനവും ജനവാസ മേഖലക്കരികില്‍ കണ്ടല്‍കാടുകളും ​െവച്ചുപിടിപ്പിച്ച് പുഴ സംരക്ഷിച്ചിരുന്നു. ഇപ്പോള്‍ സ്വാഭാവിക വനങ്ങൾ നശിക്കുകയും ഇവിടങ്ങൾ പ്ലാ​േൻറഷനുകളാകുകയും ചെയ്തു. ജനവാസ മേഖലകളില്‍ ആടിക്കാടുകളടക്കം വെട്ടിനീക്കി വൃത്തിയാക്കുന്നതും മണ്ണൊലിപ്പിന്​ കാരണമായി. വര്‍ഷകാലം കഴിയുന്നതോടെ പുഴയില്‍ വീഴുന്ന മരങ്ങളും ചില്ലകളും ശേഖരിക്കാനും അടിഞ്ഞുകൂടിയ മണ്ണും ചളിയും നീക്കം ചെയ്ത്​ പുഴയുടെ ആഴം കൂട്ടാനും അധികൃതർ നടപടി സ്വീകരിക്കുന്നില്ല. കാലവര്‍ഷ സമയത്ത് കുളത്തൂപ്പുഴയാറിൻെറ കരകളിടിഞ്ഞെത്തുന്ന മണ്ണും ചളിയും നിറഞ്ഞ്​ തെന്മല ഡാമിൻെറ സംഭരണശേഷി കുറഞ്ഞെന്ന് ജലസേചന വകുപ്പ്​ അടുത്തിടെ വ്യക്തമാക്കിയിരുന്നു. എത്രയും വേഗം പുഴയോരങ്ങള്‍ സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്നാണ്​ നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.