ഓയൂർ ഫയർസ്​റ്റേഷൻ യാഥാർഥ്യമാക്കണം -സി.പി.എം

ഓയൂർ: ഓയൂർ ഫയർസ്​റ്റേഷൻ യാഥാർഥ്യമാക്കണമെന്ന് സി.പി.എം ചടയമംഗലം ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ചർച്ചയിൽ 18 പേർ പങ്കെടുത്തു. ഏരിയ സെക്രട്ടറിക്കുവേണ്ടി പി.കെ. ബാലചന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സൂസൻ കോടി, എസ്. രാജേന്ദ്രൻ, കെ. വരദരാജൻ, ഡി. രാജപ്പൻനായർ എന്നിവർ മറുപടി പറഞ്ഞു. 21 അംഗ ഏരിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ടി.എസ്. പത്മകുമാറാണ് സെക്രട്ടറി. കാപ്​ഷൻ: ഏരിയ സെക്രട്ടറി ടി.എസ്. പത്മകുമാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.