അഞ്ചൽ പഴയ പൊലീസ് സ്​റ്റേഷൻ വളപ്പിൽ വീണ്ടും മാലിന്യക്കൂമ്പാരം

അഞ്ചൽ: ചന്തമുക്കിലെ പഴയ പൊലീസ് സ്​റ്റേഷൻ വളപ്പിൽ വീണ്ടും മാലിന്യം കുന്നുകൂടുന്നു. അഞ്ചുവർഷം മുമ്പ് ഇവിടെ കുന്നുകൂടിക്കിടന്ന മാലിന്യം ഇടമുളയ്ക്കൽ പഞ്ചായത്തിലെ തടിക്കാട് കണ്ണങ്കാവിൽ പ്രദേശത്തെ ആൾപ്പാർപ്പില്ലാത്ത റബർ തോട്ടത്തിൽ കുഴിച്ചുമൂടിയിരുന്നു. അതിനുശേഷം ആരും അകത്തേക്ക് പ്രവേശിക്കാതെ പഞ്ചായത്ത്​ അധികൃതർ ഗേറ്റ് പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഏതാനും ദിവസങ്ങൾക്കകം പൂട്ട് തകർക്കപ്പെടുകയും മാലിന്യം തള്ളുന്നത്​ പതിവാവുകയും ചെയ്​തു. മാലിന്യം നിറയുന്നതോടെ പല തവണ ഇവിടെ തീപിടിത്തവുമുണ്ടായി. ഫയർഫോഴ്സെത്തിയാണ് തീകെടുത്തുന്നത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി ഈ സ്ഥലത്തുള്ള കെട്ടിടം നവീകരിച്ച് കുടുംബശ്രീ ഹോട്ടൽ ആരംഭിക്കുന്നതിനും ബാക്കി സ്ഥലത്ത് പാർക്കിങ് സൗകര്യമൊരുക്കുന്നതിനും പദ്ധതിയിടുകയും അതി​ൻെറ പ്രാരംഭഘട്ട പണികൾ ആരംഭിക്കുകയും ചെയ്​തിരുന്നു. പിന്നീടുവന്ന ഭരണസമിതി പദ്ധതി പൂർത്തീകരിക്കാൻ നടപടിയെടുത്തില്ല. ഇതോടെയാണ് മാലിന്യം തള്ളൽ വർധിച്ചത്. ഇവിടത്തെ മാലിന്യപ്രശ്നം പരിഹരിക്കാൻ പഞ്ചായത്ത്​ ഭരണസമിതിയുടെ അടിയന്തര ശ്രദ്ധയുണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.