കേന്ദ്ര ബജറ്റില്‍ ദലിത് ആദിവാസികള്‍ക്ക് തുക വകയിരുത്താത്തത് വഞ്ചന -പി. രാമഭദ്രന്‍

(ചിത്രം) കൊല്ലം: കേന്ദ്ര ബജറ്റില്‍ ദലിത് ആദിവാസി വിഭാഗങ്ങളുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി തുക വകയിരുത്താത്തത് വഞ്ചനയാണെന്ന് കേരള ദലിത് ഫെഡറേഷന്‍ (കെ.ഡി.എഫ്) സംസ്ഥാന പ്രസിഡന്‍റ്​ പി. രാമഭദ്രന്‍. കേരള ദലിത് മഹിള ഫെഡറേഷൻ സംസ്ഥാന നേതൃസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമാന ചിന്താഗതിയുള്ള എല്ലാ സംഘടനകളെയും അണിനിരത്തി ജനസംഖ്യാനുപാതികമായ പദ്ധതി വിഹിതത്തിനുവേണ്ടി സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കെ.ഡി.എം.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി മധുമോൾ പഴയിടം അധ്യക്ഷതവഹിച്ചു. എസ്.പി. മഞ്ജു, രാജൻ വെമ്പിളി, സുധീഷ് പയ്യനാട്, അംബിക പൂജപ്പുര, ഇന്ദിര ബാലചന്ദ്രൻ, ബിന്ദു എബ്രഹാം, കാവുവിള ബാബുരാജൻ, സാജൻ പഴയിടം, മിഥുൻ ബാബു എന്നിവർ സംസാരിച്ചു. ടി. നസിറുദ്ദീന്‍റെ നിര്യാണത്തിൽ അനുശോചിച്ചു കൊല്ലം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡൻറ് ടി. നസിറുദ്ദീന്‍റെ നിര്യാണത്തിൽ ഓൾ കേരള ഗോൾഡ് ആൻഡ്​​​ സിൽവർ മർച്ചന്‍റ്​​സ്​ അസോസിയേഷൻ പ്രസിഡന്‍റ്​ അഡ്വ. എസ്. അബ്ദുൽ നാസർ, ജനറൽ സെക്രട്ടറി ബി. പ്രേമാനന്ദ്, ട്രഷറർ എസ്. പളനി എന്നിവർ അനുശോചിച്ചു. അദ്ദേഹത്തോടുള്ള ആദരസൂചകമായി ജില്ലയിലെ സ്വർണ വ്യാപാരശാലകൾ അടച്ചിട്ടു. ക്വയിലോൺ ഡിസ്ട്രിക്ട് റീട്ടെയിൽ മർച്ചന്‍റ്​​സ്​ അസോസിയേഷൻ അനുസ്മരിച്ചു. പ്രസിഡന്‍റ്​​ പിഞ്ഞാണിക്കട നജീബ് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ജോൺസൺ ജോസഫ്, വൈസ് പ്രസിഡൻറുമാരായ രഘുനാഥ്, ബി. പ്രദീഷ്, മേലൂർ ശ്രീകുമാർ, സെക്രട്ടറി എസ്. അനുജ്, ആർ. മനോജ് കുമാർ, അൻവർ അസീസ്, എസ്. സുരേഷ്, യു.കെ. അഹമ്മദ് കോയ, എ. അസീം, ആർ. കണ്ണൻ, നിസാം, നുജുമുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു. യുനൈറ്റഡ് മർച്ചന്‍റ്​സ് ചേംബർ സംസ്ഥാന സെക്രട്ടറി നിജാംബഷി അനുശോചിച്ചു. യു.എം.സി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചനയോഗം ഫെബ്രുവരി 17 ന് കൊല്ലത്ത് നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.