ശാസ്താംകോട്ട: വീട് നിർമാണത്തിനെന്ന പേരിൽ ശാസ്താംകോട്ട തടാകതീരത്ത് വ്യാപകമായി കുന്നിടിച്ച് നിരപ്പാക്കി. ശാസ്താംകോട്ട ജങ്ഷന് സമീപം പട്ടൻ കുഴിഭാഗത്ത് വില്ലേജ് ഓഫിസ്-പഞ്ചായത്ത് ഓഫിസ് എന്നിവയുടെ വിളിപ്പാട് അകലത്തിലാണ് കുന്നിടിച്ചത്. ശാസ്താംകോട്ട തടാകത്തിന്‍റെ വൃഷ്ടിപ്രദേശത്തുനിന്ന് 50 മീറ്ററിനുള്ളിൽ ഒരുവിധ ഖനന പ്രവർത്തനങ്ങളോ നിർമാണ പ്രവർത്തനങ്ങളോ നടത്തരുതെന്ന നിയമം നിലനിൽക്കെയാണ് തടാകത്തിന്‍റെ തൊട്ടടുത്തുനിന്ന് കുന്നിടിച്ച് നിരപ്പാക്കിയത്. ഏതാനും ദിവസമായി നടന്നുവന്ന പ്രവൃത്തി കഴിഞ്ഞ ദിവസം വ്യാപകമായി ചെയ്തതോടെ വലിയ തോതിൽ കുന്നിടിച്ച് മാറ്റിയിട്ടുണ്ട്. രാത്രിയിൽ ഇവിടെ നിന്ന് മണ്ണ് കടത്തിയതായും പറയപ്പെടുന്നു. ശാസ്താംകോട്ട ജങ്ഷനിൽ നിന്ന് വെള്ളം ഒഴുകി പോകുന്ന ഓടയിൽ പൈപ്പ് ഇട്ട് റോഡ് നിർമിക്കാൻ പഞ്ചായത്ത് അധികൃതർ നൽകിയതുൾപ്പെടെയുള്ള അനുമതിയുടെ പിൻബലത്തിലാണ് കുന്നിടിച്ചത്. സംഭവം വിവാദമായതോടെ റവന്യൂ അധികൃതർ സ്റ്റോപ് മെമ്മോ നൽകി പ്രവർത്തനങ്ങൾ നിർത്തിവെപ്പിച്ചു. കുന്നത്തൂർ തഹസിൽദാർ നിസാമുദീന്‍റെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തി. നിയമലംഘനം ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ വസ്തു ഉടമക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും എടുത്തുമാറ്റിയ മണ്ണിന് പിഴ ഈടാക്കണമെന്നും വസ്തുവിലേക്ക് പുതിയതായി നിർമിച്ച റോഡ് പൂർവസ്ഥിതിയിലാക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കലക്ടർക്കും ആർ.ഡി.ഒക്കും റിപ്പോർട്ട് സമർപ്പിച്ചു. തടാകതീരത്ത് വ്യാപകമായ തോതിൽ കൈയേറ്റവും അനധികൃത നിർമാണങ്ങളും വ്യാപകമാകുമ്പോഴും അധികൃതർ നടപടി സ്വീകരിക്കാതെ ഒത്താശ ചെയ്യുകയാണെന്ന് വ്യാപകമായ ആക്ഷേപം നിലനിൽക്കുന്നുണ്ട്. രണ്ടു വർഷം മുമ്പ് താലൂക്ക് ഓഫിസിനു സമീപം എക്സൈസ് കോംപ്ലക്സ് നിർമിക്കുന്നതിനും പി.ഡബ്ല്യു.ഡി ഗെസ്റ്റ് ഹൗസ് നവീകരണത്തിനു വേണ്ടിയും സർക്കാർ സംവിധാനം തന്നെ വ്യാപകമായ തോതിൽ തടാകതീരം ഇടിച്ചു നിരപ്പാക്കിയത് വലിയ വിവാദമായിരുന്നു. ഫോട്ടോ: യ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.