ഓയൂർ: അപകടസ്ഥിതിയിലുള്ള കനാൽപാലത്തിൽക്കൂടി, നിയമം ലംഘിച്ച് അമിതഭാരം കയറ്റിയ ടിപ്പറുകൾ ചീറിപ്പായുന്നു. വെളിയം പഞ്ചായത്തിലെ മാലയിൽ വാർഡിലെ പരുത്തിയറ- മലപ്പത്തൂർ റോഡിലെ കനാൽപാലത്തിലൂടെയാണ് അമിത ഭാരം കയറ്റിയ ലോറികൾ ദിനംപ്രതി കടന്നുപോകുന്നത്. ഭാരം കയറ്റിയ വാഹനങ്ങൾ കടന്നുപോകാൻ പറ്റുന്ന തരത്തിലല്ല കനാൽപാലം നിർമിച്ചിട്ടുള്ളത്. സമീപത്തെ ക്വാറിയിൽ നിന്നും അമിതഭാരം കയറ്റിയ വാഹനങ്ങൾ കടത്തിവിടുന്നത് കനാലിന് ഭീഷണിയാണ്. കാലപ്പഴക്കം കൊണ്ട് കൈവരികൾ തകരുകയും കോൺക്രീറ്റ് അടർന്ന് കമ്പികൾ തുരുമ്പെടുത്ത് പൊടിയുകയും ചെയ്യുന്ന നിലയിലാണ് പാലം. ഇതിനാൽ കെ.ഐ.പി അധികൃതർ അനുമതി നൽകിയിരുന്നില്ല. തുടർന്നാണ് പാറക്വാറിയിൽ നിന്ന് ഭാരം കയറ്റിയ ലോറികൾ കനാൽപാലവും റോഡും ഇറിഗേഷൻ വകുപ്പിന്‍റെ അനുമതി കൂടാതെ ഉപയോഗിക്കുന്നത് നിരോധിച്ച് അധികൃതർ കഴിഞ്ഞവർഷം ആഗസ്റ്റ് മൂന്നിന് ബോർഡ് സ്ഥാപിച്ചത്. ഇത് അവഗണിച്ച് നിയമവിരുദ്ധമായി പാറ ഖനനവും അനുബന്ധപ്രവർത്തനങ്ങളും നടത്തുന്നതായി ആരോപിച്ച് നാട്ടുകാർ ജിയോളജി വകുപ്പിന് പരാതി നൽകി. ഇറിഗേഷൻ ചട്ടങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന ക്വാറിക്ക് അനുവദിച്ച ലൈസൻസ് റദ്ദാക്കി നടപടികൾ സ്വീകരിക്കാൻ പഞ്ചായത്ത് അധികൃതരോട് ഇറിഗേഷൻ ചട്ടങ്ങൾ ചൂണ്ടിക്കാട്ടി കനാൽ അധികൃതർ കത്ത് നൽകി. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും വെളിയം ഗ്രാമ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. പടം :പരുത്തിയറ-മലയിൽ മലപ്പത്തൂർ റോഡിൽ കനാൽപാലത്തിലൂടെ ഭാരം കയറ്റിയ വാഹനങ്ങൾ നിരോധിച്ചതായി കെ.ഐ.പി അധികൃതർ സ്ഥാപിച്ച ബോർഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.