ചിത്രം കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കുടിവെള്ള ലഭ്യത ഉറപ്പാക്കുന്ന പദ്ധതികൾക്ക് മുൻകൈയെടുക്കണമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. കൊട്ടാരക്കര നഗരസഭയിൽ ചേർന്ന പ്രത്യേക യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. അമൃത് രണ്ട് പദ്ധതി പരമാവധി പ്രയോജനപ്പെടുത്താനാകണം. കൃത്യസമയത്ത് പദ്ധതി സമർപ്പണം നടത്തുകയാണ് വേണ്ടത്. മേഖലയുടെ ജലവിതരണ ശൃംഖലയുടെയും സംഭരണ സംവിധാനത്തിന്‍റെയും പദ്ധതികൾക്ക് അംഗീകാരം നേടണം. അനുയോജ്യമായ നിലക്കുള്ള ശാസ്ത്രീയമായ പ്രപ്പോസൽ തയാറാക്കി നൽകണം. സമയബന്ധിതമായി പദ്ധതി സമർപ്പിക്കാനായില്ലെങ്കിൽ അമൃതിന്റെ പ്രയോജനം ലഭിച്ചെന്ന് വരില്ല എന്നും മന്ത്രി ഓർമിപ്പിച്ചു. കല്ലട ജലസേചന പദ്ധതി കാര്യാലയവും മന്ത്രി സന്ദർശിച്ചു. പ്രദേശത്ത് വിവിധ വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ സ്ഥലലഭ്യത സംബന്ധിച്ചും വിലയിരുത്തി. വൈസ് ചെയർപേഴ്സൺ അനിത ഗോപകുമാർ, കൗൺസിൽ അംഗങ്ങൾ, ജലവിഭവ വകുപ്പ്, ഇതര വകുപ്പുകൾ എന്നിവയിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.