മയ്യനാട് റെയിൽവേ സ്റ്റേഷനിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്താൻ എം.പിയെത്തി

(ചിത്രം) മയ്യനാട്: റെയിൽവേ സ്റ്റേഷനിലെ വികസനപ്രവർത്തനങ്ങൾ വിലയിരുത്താനായി എൻ.കെ. പ്രേമചന്ദ്രൻ എം.പി ഞായറാഴ്ച സന്ദർശനം നടത്തി. സ്റ്റേഷനിൽ വന്ന എം.പിയെ യു.ഡി.എഫിന്‍റെയും പാസഞ്ചേഴസ് അസോസിയേഷന്റെയും നേതൃത്വത്തിൽ സ്വീകരിച്ചു. നാഗർകോവിൽ-തിരുവനന്തപുരം ട്രെയിൻ കൊല്ലം വരെ ദീർഘിപ്പിക്കുവാനും ട്രെയിനിന് മയ്യനാട് സ്റ്റോപ്പനുവദിപ്പിക്കാനും മുൻയൈടുത്ത എം.പിയെ അനുമോദിച്ചു. റെയിൽവേ രണ്ടാം നമ്പർ പ്ലാറ്റ്​ഫോം ഉയർത്തുന്നതിന്‍റെ ജോലികൾ എം.പി നോക്കിക്കണ്ടു. മയ്യനാട് റെയിൽവേ വികസനത്തിന്‌ വേണ്ട ചർച്ചകൾ നടന്നു. രണ്ടാം നമ്പർ പ്ലാറ്റ്​ഫോമിൽ നിന്ന് പുറത്തേക്ക്​ പോകുവാൻ ഒരു ഗേറ്റ് വേണമെന്ന ആവശ്യം റെയിൽവേയുടെ ശ്രദ്ധയിൽപെടുത്താമെന്നും എം.പി പറഞ്ഞു. മയ്യനാട് സ്റ്റേഷനിൽനിന്ന് തന്നെ ടിക്കറ്റ് എടുത്ത്​ സ്റ്റേഷനിലെ കലക്ഷൻ വർധിപ്പിക്കാൻ യാത്രക്കാർ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി സെക്രട്ടറി അഡ്വ.കെ. ബേബിസൺ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് അംഗവുമായ ആർ.എസ്. അബിൻ, ആർ.എസ്.പി നേതാവ് സജി ഡി. ആനന്ദ്, പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ്​ നസീർ ഖാൻ, എസ്.എൻ.ഡി.പി ശാഖ സെക്രട്ടറി പ്രസാദ്, പഞ്ചായത്തംഗം ലീനാ ലോറൻസ്, മത്സ്യതൊഴിലാളി കോൺഗ്രസ് പ്രസിഡന്‍റ് റഫേൽ കുര്യൻ, ലിസ്റ്റൻ, ശങ്കരനാരായണപിള്ള എന്നിവരും എത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.