ജാമ്യത്തിലിറങ്ങി മുങ്ങിനടന്നയാൾ പിടിയിൽ

അഞ്ചൽ: വധശ്രമക്കേസിൽ കോടതിയിൽനിന്ന് ജാമ്യം നേടിയശേഷം വിചാരണക്ക്​ ഹാജരാകാതെ മുങ്ങിനടന്ന പ്രതിയെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. മണലിൽ ശ്യാമള വിലാസത്തിൽ ശ്രീകുമാർ (42) ആണ് അറസ്റ്റിലായത്. 2014 ഏപ്രിൽ 18ന് മണലിൽ അനി വിലാസത്തിൽ അനിമോനെ ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയാണ് ശ്രീകുമാർ. എസ്.ഐ എസ്. ശരലാലിന്‍റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫിസർമാരായ മുഹമ്മദ് അസർ, അനീഷ് മോൻ എന്നിവരുൾപ്പെട്ട സംഘമാണ്​ പ്രതിയെ പിടികൂടിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.