കുന്നിക്കോട്: കോലിഞ്ചിമല പാറഖനനവുമായി ബന്ധപ്പെട്ട് തഹസില്‍ദാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. റവന്യൂ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് വില്ലേജ് ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പാറഖനനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. പാറഖനനത്തെപ്പറ്റി അന്വേഷിക്കാന്‍ സി.പി.ഐയും പ്രത്യേകസമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇതിന് പുറമെ വിളക്കുടി പഞ്ചായത്ത് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടും നിയമസഭയിൽ പ്രശ്നം അവതരിപ്പിക്കുന്നതിനുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നിവേദനം നൽകി. പഞ്ചായത്ത് പ്രസിഡന്റ് അദബിയ നാസറുദ്ദീന്‍, വൈസ് പ്രസിഡന്റ് ഷാഹുല്‍ കുന്നിക്കോട്, പഞ്ചായത്തംഗങ്ങളായ റജീന തോമസ്, ലതിക, ആശാ ബിജു, സലീം സൈനുദ്ദീന്‍ എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.