യുക്രെയ്ൻ: മലയാളികളുടെ വിഷയത്തിൽ ഇടപെട്ട്​ എം.പിമാർ

കൊല്ലം: യുദ്ധ ഭീഷണിയുടെ പശ്ചാത്തലത്തില്‍ യുക്രെയ്നിലുള്ള മലയാളികളുടെ സുരക്ഷാ വിഷയത്തിൽ ഇടപെട്ട്​ എം.പിമാരായ എൻ.കെ. പ്രേമചന്ദ്രനും കൊടിക്കുന്നിൽ സുരേഷും. റഷ്യ - ഉക്രെയ്​ൻ സംഘർഷം കേന്ദ്ര സർക്കാർ ജാഗ്രതയോടെ നിരീക്ഷിച്ച്​ വരികയാണെന്നും ഉക്രെയ്​നിലെ ഇന്ത്യൻ വിദ്യാർഥികളിൽ ഇപ്പോൾ അവിടെ തുടരേണ്ട അടിയന്തര ആവശ്യം ഇല്ലാത്തവരോട് ഇന്ത്യയിലേക്ക് മടങ്ങിവരുന്നത് പരിഗണിക്കാനും നിർദേശിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ കൊടിക്കുന്നിൽ സുരേഷ് എം.പി നൽകിയ കത്തിന് മറുപടിയായി അറിയിച്ചു. വിദേശകാര്യ മന്ത്രാലയത്തിൽ 24​ മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്‌ ലൈൻ നിലവിൽ വന്നുവെന്നും ഉക്രെയ്​നിലെ ഇന്ത്യൻ എംബസി സാധാരണ നിലയിൽതന്നെ ഇപ്പോഴും പ്രവർത്തിക്കുന്നെന്നും കത്തിൽ വിശദമാക്കിയതായി കൊടിക്കുന്നിൽ അറിയിച്ചു. യുക്രെയ്നിലുള്ള മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രേമചന്ദ്രന്‍ കേന്ദ്ര വിദേശകാര്യ മന്ത്രിക്കും യുക്രെയ്ന്‍ ഇന്ത്യന്‍ എംബസി അംബാസഡര്‍ക്കും ഇ-മെയില്‍ മുഖാന്തരം നിവേദനം നല്‍കുകയും വിദേശകാര്യ മന്ത്രാലയവുമായി ടെലിഫോണില്‍ ബന്ധപ്പെടുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.